തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് സിപിഎം പ്രവര്‍ത്തകർ വെട്ടേറ്റു കൊല്ലപ്പെട്ടു. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം.
ഹക് മുഹമ്മദ് സി.പി.എം കലിങ്ങില്‍ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗവും മിഥിലാജ് ഡി.വൈ.എഫ്.ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയുമാണ്. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിയും ആണ് മരിച്ചത്. തേമ്പാ മുട്ടിൽ വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു
തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു pic.twitter.com/TqJeD0qRbr
കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേർ കസ്റ്റഡിയിലായെന്നാണ് സൂചന.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.