സിപിഎം കടയ്ക്കല്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ ബഷീര്‍ ഇന്നലെ ഉച്ചയോടെയായിരുന്നു കൊല്ലപ്പെട്ടത്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ബഷീറിന്റെ കുടുംബം തള്ളിയ സാഹചര്യത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വം കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മരച്ചീനികച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബഷീറിന്റെ സഹോദരീ പുത്രി അസ്ഫാ ബീവിയാണ് പറഞ്ഞത്.
Also Read: ചിതറയിലെ കൊലപാതകം; കോണ്‍ഗ്രസിന് പങ്കെന്ന കോടിയേരിയുടെ ആരോപണം അപഹാസ്യം: ചെന്നിത്തല
advertisement
നേരത്തെ കൊല്ലത്തേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവകാശപ്പെട്ടിരുന്നു. പെരിയ ഇരട്ടക്കൊലപാതകത്തിന് കോണ്‍ഗ്രസ് നല്‍കിയ തിരിച്ചടിയാണിതെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം അത് വാക്ക് തര്‍ക്കമായി വ്യാഖ്യാനിക്കുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു. ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷജഹാനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇന്ന് സിപിഎം ചിതറ പഞ്ചായത്തില്‍ ഹാര്‍ത്താലിനും ആഹ്വാനം ചെയ്തിരുന്നു.
