ചിതറയിലെ കൊലപാതകം; കോണ്‍ഗ്രസിന് പങ്കെന്ന കോടിയേരിയുടെ ആരോപണം അപഹാസ്യം: ചെന്നിത്തല
Last Updated:
വിദ്യാര്‍ഥിയെ സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ ആളുമാറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലുണ്ടായ ജനരോഷത്തില്‍നിന്ന് രക്ഷപെടാനാണ് ബഷീറിന്റെ കൊലപാതകത്തിന്റെ പിതൃത്വംകോണ്‍ഗ്രസിന്റെതലയില്‍ വച്ചു കെട്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: കടയ്ക്കലിലെ ചിതറയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്ക് ഉത്തരവാദിന്ന് പറയുന്ന ഷാജഹാനും കോണ്‍ഗ്രസും തമ്മില്‍യാതൊരു ബന്ധവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കൊല്ലപ്പെട്ട ബഷീറും പിടിയിലായ ഷാജഹാനും ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്. ഇവര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് കൊല നടന്നതെന്ന് ബഷീറിന്റെ സഹോദരിമാര്‍ അടക്കമുള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ തര്‍ക്കവും അതിനെ തുടര്‍ന്നുണ്ടായ കൊലയും രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള നീക്കം കോടിയേരിയെ പോലൊരു രാഷ്ട്രീയ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത് നിര്‍ഭാഗ്യകരമാണ്. മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലയിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടും സി പി എം സംസ്ഥാന സെക്രട്ടറിയുടെ കസേരിയിലിക്കുന്ന ഒരാള്‍ അതിനെ സി.പി.എം -കോണ്‍ഗ്രസ് സംഘര്‍ഷമാക്കി ചിത്രീകരിച്ചത് വില കുറഞ്ഞ നടപടിയായി പോയി.
advertisement
വിദ്യാര്‍ഥിയെ സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ ആളുമാറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലുണ്ടായ ജനരോഷത്തില്‍നിന്ന് രക്ഷപെടാനാണ് ബഷീറിന്റെ കൊലപാതകത്തിന്റെ പിതൃത്വംകോണ്‍ഗ്രസിന്റെതലയില്‍ വച്ചു കെട്ടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2019 4:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിതറയിലെ കൊലപാതകം; കോണ്‍ഗ്രസിന് പങ്കെന്ന കോടിയേരിയുടെ ആരോപണം അപഹാസ്യം: ചെന്നിത്തല


