TRENDING:

'LDF സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു'; ഗവ‌‌ർണർക്കെതിരെ CPM കേന്ദ്ര കമ്മിറ്റി

Last Updated:

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് ഗവർണറുടെ ശ്രമമെന്ന് സീതാറാം യെച്ചൂരി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഗവ‌‌ർണർക്കെതിരെ സി പി എം കേന്ദ്ര കമ്മിറ്റി. കേരളത്തിന്റെ മതേതര, ഉന്നത വിദ്യാഭാസ മേഖലയെ ഗവ‌‌ർണർ ഉന്നമിടുന്നെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എൽ ഡി എഫ് സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ഗവ‌‌ർണർ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
advertisement

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമം. കേരളത്തിലെ ജനങ്ങൾ യോജിച്ച് ഗവർണറുടെ നീക്കങ്ങളെ ചെറുക്കുമെന്ന് യെച്ചൂരി പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ ഗവ‌‌ർണർക്ക് അവകാശമില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Also Read-വിഴിഞ്ഞം സമരത്തിനെതിരെ സിപിഎം-ബിജെപി നേതാക്കൾ ഒരേ വേദിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗവർണ്ണർ വിഷയത്തിൽ കോൺഗ്രസ് അവരുടെ നിലപാട് പറയട്ടെ . ഒരു വിഭാഗത്തിന് ഗവർണ്ണർ അനുകൂല നിലപാട് ഉണ്ടോയെന്ന് അവർ വ്യക്തമാക്കട്ടെ.ഒന്നിച്ചുള്ള നീക്കത്തിന് സിപിഎം ശ്രമം തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'LDF സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു'; ഗവ‌‌ർണർക്കെതിരെ CPM കേന്ദ്ര കമ്മിറ്റി
Open in App
Home
Video
Impact Shorts
Web Stories