രാഷ്ട്രീയകക്ഷികൾ നടത്തിയിരുന്ന ബന്ദിലും സമരങ്ങളിലും പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെട്ടതിനെതുടർന്നാണ് എ.കെ ആന്‍റണി മന്ത്രിസഭ ഇത്തരമൊരു ബിൽ കൊണ്ടുവരാൻ തീരുമാനിച്ചത്. വൈദ്യുതിബോർഡ് സ്ഥാപനങ്ങൾ, കെഎസ്ആർടിസി ബസുകൾ, സർക്കാർ വാഹനങ്ങൾ, ഓഫീസുകൾ എന്നിവയൊക്കെയാണ് അന്നും സമരക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതേത്തുടർന്നാണ് ആഭ്യന്തരമന്ത്രിയായിരുന്ന പി.ജെ ജോസഫ് ആണ് ബിൽ അവതരിപ്പിച്ചത്. മൃഗീയ ഭൂരിപക്ഷമാണ് അന്ന് ഭരണപക്ഷത്തിനുണ്ടായിരുന്നത്. കോൺഗ്രസിനൊപ്പം കേരള കോൺഗ്രസ് സി.പി.ഐ, മുസ്ലീം ലീഗ്, ആർ.എസ്.പി എന്നിവർ ഉൾപ്പെടുന്ന ഭരണപക്ഷത്ത് 111 അംഗങ്ങളുണ്ടായിരുന്നു. സി.പി.എം, കേരള കോൺഗ്രസ് പിള്ള, മുസ്ലീംലിഗ് വിരുദ്ധർ എന്നിവരുൾപ്പെടുന്ന പ്രതിപക്ഷത്ത് 29 അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്.
advertisement
ഹർത്താലിൽ സ്വകാര്യസ്വത്തുക്കൾ നശിപ്പിക്കുന്നത് തടയാൻ ഓർഡിനൻസ്
1978ലെ കക്ഷിനില
ഭരണപക്ഷം
കോൺഗ്രസ്- 38
സിപിഐ- 23
കേരള കോൺഗ്രസ്- 20
മുസ്ലീം ലീഗ്- 13
ആർ.എസ്.പി- 9
സ്വതന്ത്രർ- എട്ട്
പ്രതിപക്ഷം
സിപിഎം- 17
ഭാരതീയ ലോക് ദൾ- 6
കേരള കോൺഗ്രസ് (പിള്ള)- 2
പ്രതിപക്ഷ ലീഗ് (MLO- ഓപ്പോസിഷൻ)- 3
സ്വതന്ത്രർ- ഒന്ന്
സ്വതന്ത്രർ- 9(സ്വതന്ത്രരിൽ എട്ടുപേർ ഭരണപക്ഷത്തിനൊപ്പവും ഒരാൾ പ്രതിപക്ഷത്തിനൊപ്പവും നിലയുറപ്പിച്ചു. )
പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിർപ്പിനിടയിലും നിഷ്പ്രയാസം ബിൽ പാസാക്കിയെടുക്കാൻ ഭരണപക്ഷത്തിന് സഹായകരമായത് ഈ കക്ഷി നിലയാണ്. എന്നാൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ബിൽ തള്ളിയതോടെ നിയമമായില്ലെന്ന് മാത്രം. പിന്നീട് 1984ൽ കേന്ദ്രസർക്കാരാണ് പൊതുമുതൽ നശിപ്പിക്കുന്നതിനെതിരായ നിയമം രാജ്യത്ത് കൊണ്ടുവരുന്നത്. ഈ നിയമം അനുസരിച്ചാണ് ഇന്ന് പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ നഷ്ടപരിഹാരം ഈടാക്കുന്നതും പ്രതികളെ ശിക്ഷിക്കുന്നതും.
പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ശക്തമായ കേന്ദ്രനിയമം നിലവിലുണ്ട്. എന്നാല്‍ സ്വകാര്യമുതലുകള്‍ നശിപ്പിക്കുന്നത് തടയാനുളള നിയമവ്യവസ്ഥകള്‍ ഫലപ്രദമല്ല എന്നു കണ്ടതുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവരാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. അടുത്ത ദിവസങ്ങളിലായി നടന്ന ഹർത്താലുകളിൽ പൊതുമുതലിനൊപ്പം സ്വകാര്യമുതലും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതാണ് 'കേരളാ പ്രിന്‍വന്‍ഷന്‍ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആന്‍റ് പെയ്മെന്‍റ് ഓഫ് കോമ്പന്‍സേഷന്‍ ഓര്‍ഡിനന്‍സ് 2019' എന്ന പേരിൽ പുതിയ ബിൽ കൊണ്ടുവന്നത്. ഗവർണർ ഒപ്പിടുന്നതോടെ ഈ ഓർഡിനൻസ് നിയമമായി മാറും.
പുതിയ നിയമം അനുസരിച്ച് സംഘര്‍ഷങ്ങളുടെയും ഹര്‍ത്താലുകളുടെയും പ്രതിഷേധങ്ങളുടെയും മറ്റും ഭാഗമായി സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശമുണ്ടാക്കി എന്നു തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയും വിധിക്കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. സ്ഫോടകവസ്തുക്കളോ തീയോ ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കുന്നവര്‍ക്ക് ജീവപര്യന്തം വരെ തടവോ അല്ലെങ്കില്‍ പത്തുവര്‍ഷം വരെ തടവും പിഴയുമോ വിധിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമത്തില്‍ പറയുന്ന കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്‍റെ ഭാഗം കേട്ട ശേഷം മാത്രമേ ജാമ്യം അനുവദിക്കാന്‍ പാടുള്ളൂ. സ്വത്തുക്കള്‍ക്കുണ്ടായ നഷ്ടത്തിന്‍റെ പകുതി തുക ബാങ്ക് ഗ്യാരന്‍റി നല്‍കിയാലോ കോടതിയില്‍ പണം കെട്ടിവെച്ചാലോ മാത്രമേ ജാമ്യം ലഭിക്കൂ. സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ടുപ്രകാരമായിരിക്കും സ്വത്തുക്കളുടെ നഷ്ടം കോടതി കണക്കാക്കുക. കുറ്റം തെളിഞ്ഞാല്‍ സ്വത്തുക്കള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. നഷ്ടം കേരളാ റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കാം.