TRENDING:

'കത്ത് തയാറാക്കി; പക്ഷെ കൈമാറിയില്ല; വിവാദത്തില്‍ വെളിപ്പെടുത്തലുമായി തിരുവനന്തപുരം നഗരസഭ സിപിഎം കൗണ്‍സിലര്‍

Last Updated:

മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പേരില്‍ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ച കത്ത് വിവാദമായതിന് പിന്നാലെയാണ് കോര്‍പറേഷനിലെ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയായ ഡി ആര്‍ അനിലിന്‍റെ ലെറ്റര്‍ പാഡിലെഴുതിയ മറ്റൊരു കത്ത് പുറത്ത് വന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം കോര്‍പറേഷനിലെ കരാര്‍ നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും  നഗരസഭ പാര്‍ലമെന്‍ററി സെക്രട്ടറിയുമായ ഡി ആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്തില്‍ വെളിപ്പെടുത്തലുമായി സിപിഎം കൗണ്‍സിലര്‍ അംശു വാമദേവന്‍ രംഗത്ത്.  പാര്‍ലമെന്‍ററി സെക്രട്ടറി എന്ന നിലയില്‍ കത്ത് തയ്യാറാക്കിയിരുന്നുവെന്നും എന്നാല്‍ അത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയിട്ടില്ലെന്നും ഡി ആര്‍ അനില്‍  പറഞ്ഞുവെന്ന് അംശു വാമദേവന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സിപിഎം കൗണ്‍സിലറിന്‍റെ വെളിപ്പെടുത്തല്‍.
advertisement

Also Read-നേരിട്ടോ അല്ലാതയോ കത്തില്‍ ഒപ്പിട്ടിട്ടില്ല, ഉറവിടം കണ്ടെത്തണം; വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആര്യാ രാജേന്ദ്രന്‍

നഗരസഭയുടെ കീഴിലുള്ള എസ് എ റ്റി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന വിശ്രമകേന്ദ്രം തുറക്കുന്നില്ലെന്നും തിരുവനന്തപുരം നഗരസഭ ഇക്കാര്യത്തില്‍  അലംഭാവം കാണിക്കുന്നുവെന്നും കാട്ടി പത്ര വാര്‍ത്ത വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തണമെന്ന്  പാര്‍ലമെന്‍ററി സെക്രട്ടറി എന്ന നിലയില്‍  ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടാന്‍ കത്ത് തയ്യാറാക്കിയിരുന്നു. എന്നാല്‍, കുടുംബശ്രീയുടെ ജില്ലാ മിഷനുമായി ബന്ധപ്പെട്ട് വിശ്രമകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാല്‍ ആ കത്ത്   ജില്ലാ സെക്രട്ടറിക്ക് കൈമാറിയില്ലെന്നാണ് ഡി ആര്‍ അനില്‍ പറഞ്ഞതെന്ന് അംശു വാമദേവന്‍ കൂട്ടിച്ചേര്‍ത്തു.

advertisement

Also Read-പാർട്ടി പറഞ്ഞാൽ മതി; നഗരസഭ നിയമിക്കാം;കുടുംബശ്രീക്കാരെ ശുപാര്‍ശ ചെയ്യാൻ ജില്ലാ സെക്രട്ടറിക്കയച്ച കത്ത് പുറത്ത്

മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പേരില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കിയ കത്ത് വിവാദമായതിന് തൊട്ട് പിന്നാലെയാണ് കോര്‍പറേഷനിലെ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയായ ഡി ആര്‍ അനിലിന്‍റെ ലെറ്റര്‍ പാഡിലെഴുതിയ മറ്റൊരു കത്ത് പുറത്ത് വന്നത്. എസ്എടി ആശുപത്രിലെ വിശ്രമ കേന്ദ്രത്തിലേക്ക് നിയമിക്കുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകരുടെ പാർട്ടി പട്ടിക തേടിയായിരുന്നു  ഡി ആര്‍ അനിലിന്‍റെ കത്ത്.

advertisement

Also Read- തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം: മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാനേജര്‍ -1 ( വേതനം- 20000 രൂപ) , കെയര്‍ ടേക്കര്‍/ സെക്യൂരിറ്റി -5 (വേതനം- 17000) , ക്ലീനര്‍ -3 (വേതനം- 12500) തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് ആവശ്യപ്പെട്ടാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബർ 24ന് അയച്ച കത്താണ് പുറത്ത് വന്നത്. മേയര്‍ ആര്യാ രാജേന്ദ്രൻ ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് ഡി ആര്‍ അനിലാണ് വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പിലിട്ടെന്നും അതാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെന്നുമുള്ള വിവരം പുറത്തായതിന് പിന്നാലെയാണ് ഡിആര്‍ അനിലിന്റെ കത്തും പുറത്തുവന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കത്ത് തയാറാക്കി; പക്ഷെ കൈമാറിയില്ല; വിവാദത്തില്‍ വെളിപ്പെടുത്തലുമായി തിരുവനന്തപുരം നഗരസഭ സിപിഎം കൗണ്‍സിലര്‍
Open in App
Home
Video
Impact Shorts
Web Stories