ഇന്ദിരാ ഭവന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയ സിപിഎം പ്രവര്‍ത്തകര്‍ നേതാക്കളെ അസഭ്യം പറഞ്ഞെന്നും കല്ലെറിഞ്ഞെന്നും നേതാക്കള്‍ പറയുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധവുമായെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്തും പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
advertisement
കണ്ണൂരില്‍ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാന്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു പ്രതിഷേധം. 'പ്രതിഷേധം .. പ്രതിഷേധം' എന്ന് വിളിച്ച് എഴുന്നേറ്റ യുവാക്കളെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതിരോധിക്കുകയായിരുന്നു.
പ്രതിഷേധക്കാര്‍ നിലവില്‍ സിഐഎസ്എഫ് കസ്റ്റഡിയിലാണുള്ളത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
നടന്നത് ഭീകര പ്രവര്‍ത്തനമാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതികരിച്ചു. ഭീകര സംഘടനകള്‍ മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ. പോലീസിനെ കബളിപ്പിച്ച് വിമാനത്തില്‍ കയറിയത് ഭീകരപ്രവര്‍ത്തനത്തിന്റെ സ്വഭാവമാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. നാളെ ഇവര്‍ ബോംബെറിയുമെനനും രാഷ്ട്രീയമായി നടന്ന ഗൂഡാലോചനയാണിതെന്നും ഇപി പ്രതികരിച്ചു.
