കണ്ണൂർ: വിമാനത്തിന് അകത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻകുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്തും പ്രതിഷേധക്കാർക്കൊപ്പം ഉണ്ടായിരുന്നു.
കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാൻഡ് ചെയ്യുന്നതിനിടയിലായിരുന്നു പ്രതിഷേധം. 'പ്രതിഷേധം .. പ്രതിഷേധം' എന്ന് വിളിച്ച് എഴുന്നേറ്റ യുവാക്കളെ എൽഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ പ്രതിരോധിക്കുകയായിരുന്നു.
പ്രതിഷേധക്കാർ നിലവിൽ സിഐഎസ്എഫ് കസ്റ്റഡിയിലാണുള്ളത്. എയർപോർട്ട് അതോറിറ്റിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഏതു വകുപ്പ് ചുമത്തണം എന്ന കാര്യത്തിൽ നിയമപരിശോധന ആരംഭിച്ചു. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കേസ് എടുക്കും. ഇതിനു ശേഷം പ്രതിഷേധക്കാരെ വലിയതുറ പോലീസിന് കൈമാറും.
നടന്നത് ഭീകര പ്രവർത്തനമാണെന്നാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചു. ഭീകര സംഘടനകൾ മാത്രമേ ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുള്ളൂ. പോലീസിനെ കബളിപ്പിച്ച് വിമാനത്തിൽ കയറിയത് ഭീകരപ്രവർത്തനത്തിന്റെ സ്വഭാവമാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. നാളെ ഇവർ ബോംബെറിയുമെനനും രാഷ്ട്രീയമായി നടന്ന ഗൂഡാലോചനയാണിതെന്നും ഇപി പ്രതികരിച്ചു.
Also Read-
കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി തലസ്ഥാനത്ത് മടങ്ങിയെത്തി; സുരക്ഷാ ചുമതലയില്‍ 380 പൊലീസുകാര്വിമാനത്തിൽ കയറുന്നതിന് മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പോലീസ് വിവരങ്ങൾ ആരാഞ്ഞിരുന്നു. ജോലി സംബന്ധമായ ആവശ്യത്തിന് തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നായിരുന്നു ഫർസീൻ പൊലീസിനോട് പറഞ്ഞത്. ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ കാണാൻ ആണ് തിരുവനന്തപുരത്തേക്ക് പോകുന്നതെന്നാണ് മറ്റ് രണ്ട് പേരും പറഞ്ഞതെന്നും പൊലീസ്.
Also Read-
മുഖ്യമന്ത്രി ആരാ മഹാരാജാവോ? തേരോട്ടം ജനങ്ങളുടെ നെഞ്ചത്ത് കൂടിയോ? വി ഡി സതീശൻസ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടത്തുകയാണ്. ഇതിന്റെ തുടർച്ചയാണ് വിമാനത്തിലുള്ള പ്രതിഷേധവും.
പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. കറുത്ത ഷര്‍ട്ടും കറുത്ത ബലൂണുകളുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയത്. ഷാഫി പറമ്പില്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്ഔട്ട് നോട്ടീസുമായായിരുന്നു കൊച്ചിയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ചിത്രവും വിവരണങ്ങളും ഉള്ള ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് ബാരിക്കേഡില്‍ വരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒട്ടിച്ചു.
കണ്ണൂരിലും കരിങ്കൊടി പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്തെത്തി. കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ മാര്‍ഗമധ്യേ തളാപ്പില്‍വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.