TRENDING:

‘വീണ ഐജിഎസ്ടി അടച്ചതിന്റെ രേഖ കാട്ടിയാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ?’; എ.കെ ബാലന്‍

Last Updated:

മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയെ പ്രതിപക്ഷം വേട്ടയാടുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനെതിരായ ആരോപണത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെ വെല്ലുവിളിച്ച് സിപിഎം നേതാവ് എ.കെ ബാലന്‍. വീണാ വിജയന്‍ ഐജിഎസ്ടി കൊടുത്തതിന്‍റെ രേഖ പൊതുസമൂഹത്തിന് മുമ്പില്‍ കാണിച്ചാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാകുമോയെന്ന് എ.കെ ബാലന്‍ വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയെ പ്രതിപക്ഷം വേട്ടയാടുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.
എ.കെ ബാലന്‍, മാത്യു കുഴല്‍നാടന്‍
എ.കെ ബാലന്‍, മാത്യു കുഴല്‍നാടന്‍
advertisement

‘വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങി’; മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ

സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 1.72 കോടി രൂപക്ക് വീണ വിജയൻ നികുതിയടച്ചിട്ടില്ലെന്നും അഥവാ നികുതി അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്ത് വിടണമെന്നും. ഇടപാടിന് ഐജിഎസ്ടി ഇനത്തിൽ നൽകേണ്ട 30 ലക്ഷത്തോളം രൂപ വീണ വിജയൻ വെട്ടിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ.കെ ബാലന്‍ പ്രതികരിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മതിയായ നികുതി നൽകിയിട്ടില്ലെന്നുപറഞ്ഞ് ഇൻകം ടാക്സോ,  ജി.എസ്.ടി. വകുപ്പോ വീണയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ടോയെന്ന് എ.കെ ബാലന്‍ ചോദിച്ചു. ഇതൊന്നും ചെയ്യാതെ വായിൽ തോന്നിയത് വിളിച്ചുപറയുകയാണെന്നും എ.കെ. ബാലൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘വീണ ഐജിഎസ്ടി അടച്ചതിന്റെ രേഖ കാട്ടിയാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ?’; എ.കെ ബാലന്‍
Open in App
Home
Video
Impact Shorts
Web Stories