'ചെന്നൈയിലെ ബിജെപി നേതാവായ രാജ ക്ഷണിച്ചതിനാലാണ് ഒരിക്കൽ അങ്ങോട്ടേക്ക് പോയതെന്ന് സുധാകരൻ നേരത്തേ പറഞ്ഞിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ബിജെപി നേതാക്കളുടെ സഹായത്തോടെ അമിത് ഷായുമായി നേരിൽ കണ്ട് സംസാരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു എന്നും സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുകയാണ്'- ഇ പി ജയരാജൻ പറഞ്ഞു.
Also Read- 'ശോഭാ സുരേന്ദ്രൻ പറഞ്ഞ സിപിഎം നേതാവ് ഇ.പി. ജയരാജൻ; ഗവർണർ സ്ഥാനം പറഞ്ഞുറപ്പിച്ചു': കെ. സുധാകരൻ
advertisement
'സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ അദ്ദേഹം കഴിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. അതിന്റെ തകരാറാണ് രാവിലെ പ്രകടിപ്പിച്ചത്. ബിജെപിയും ആർഎസ്‌എസുമായും സുധാകരന് അടുപ്പമുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് വിവരം കിട്ടി എന്നുപറഞ്ഞ് പ്രസ്‌താവന നടത്തിയത്. ബിജെപിയിലേക്കും ആർഎസ്‌എസിലേക്കും പോകേണ്ട ആവശ്യം എനിക്കില്ല. നിലവാരമില്ലാത്തവർ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുത്. ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ല. ', ജയരാജൻ വ്യക്തമാക്കി.
'അള്‍ഷിമേഴ്‌സ് ഉണ്ടോ അദ്ദേഹത്തിന്. എന്തോ ഒരു തകരാറുണ്ടിപ്പോള്‍. ഈ തകരാറുംകൊണ്ട് പോയാല്‍ എങ്ങനെ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയും? സാമാന്യഗതിയില്‍ നല്ല മനുഷ്യനാകാന്‍ നോക്ക്, ഒരു നല്ല രാഷ്ട്രീയ നേതാവാകാന്‍ കഴിയുമോയെന്ന് പരിശ്രമിക്ക്, മരുന്ന് കൃത്യമായി കഴിക്ക്, ഓര്‍മശക്തി തിരിച്ചുപിടിക്കൂ, സത്യങ്ങളില്‍ ഊന്നിനില്‍ക്കൂ...', അദ്ദേഹം പറഞ്ഞു.
'എന്നെക്കൊല്ലാന്‍ ആര്‍.എസ്എസുകാര്‍ നിരവധി തവണ ബോംബെറിഞ്ഞതാണ്. സുധാകരന്‍ എന്നെ വെടിവെക്കാന്‍ അയച്ച രണ്ടുപേര്‍ ആര്‍.എസ്.എസുകാരായിരുന്നു. സുധാകരാ, ആ തോക്കിന്റെ പക ഇപ്പോഴും തീര്‍ന്നിട്ടില്ല അല്ലേ? ഇതൊന്നും നല്ല രാഷ്ട്രീയമല്ലെന്ന് മനസിലാക്കണം. മരുന്ന് കഴിച്ചിട്ടില്ല, ഓര്‍മശക്തി നഷ്ടപ്പെടുന്നു... മോഹന്‍ലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാന്‍ ഉപയോഗിക്കുന്നില്ല. നിലവാരം കുറഞ്ഞ ഒരാളോടും പ്രതികരിക്കാനില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
