'ശോഭാ സുരേന്ദ്രൻ പറഞ്ഞ സിപിഎം നേതാവ് ഇ.പി. ജയരാജൻ; ഗവർണർ സ്ഥാനം പറഞ്ഞുറപ്പിച്ചു': കെ. സുധാകരൻ
- Published by:Rajesh V
- news18-malayalam
Last Updated:
''ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി ഗവർണർ സ്ഥാനം പറഞ്ഞുറപ്പിച്ചു. എന്നാൽ സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ പി പിൻവലിഞ്ഞു''
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞ സിപിഎം നേതാവ് ഇ പി ജയരാജനാണെന്ന് കെ സുധാകരൻ. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിനു പിന്നാലെയായിരുന്നു ചർച്ച. ഇ പി ജയരാജന് പാർട്ടിയിൽ ഒതുക്കപ്പെടുന്നുവെന്ന തോന്നലുണ്ടായെന്നും ബിജെപി കേന്ദ്ര നേതൃത്വവുമായി ഇ പി ചർച്ച നടത്തിയെന്നും സുധാകരൻ ആരോപിച്ചു.
ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി ഗവർണർ സ്ഥാനം പറഞ്ഞുറപ്പിച്ചു. എന്നാൽ സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ പി പിൻവലിഞ്ഞു. ഗൾഫിൽ വെച്ചാണ് ഇ പി ബിജെപി കേന്ദ്ര നേതാവുമായി ചർച്ച നടത്തിയത്. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും ചർച്ചയിൽ പങ്കെടുത്തു. ഇതിന് തെളിവുണ്ട്. നിഷേധിക്കാൻ ശോഭ സുരേന്ദ്രന് ധൈര്യമുണ്ടോ എന്നും സുധാകരൻ ചോദിച്ചു. സിപിഎമ്മിന്റെ ചില പ്രമുഖ നേതാക്കളും ബി ജെ പി യിൽ പോകാൻ തയ്യാറെടുക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു.
advertisement
ബിജെപിയിൽ ചേരുന്നത് ചർച്ച ചെയ്യാൻ സിപിഎമ്മിന്റെ ഉന്നത നേതാവ് തൃശൂർ രാമനിലയത്തിൽ എത്തിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയത്. പാർട്ടിയിൽ പിണറായി വിജയനോളം പൊക്കമുള്ള ആ നേതാവ് ഡൽഹിയിൽ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നതായും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
April 25, 2024 12:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശോഭാ സുരേന്ദ്രൻ പറഞ്ഞ സിപിഎം നേതാവ് ഇ.പി. ജയരാജൻ; ഗവർണർ സ്ഥാനം പറഞ്ഞുറപ്പിച്ചു': കെ. സുധാകരൻ