2022 ജൂലായ് 13ന് ആയിരുന്നു ഇപി ജയരാജൻ ഇൻഡിഗോ വിമാനം ബഹിഷ്കരിക്കാനിടയായ സംഭവം നടന്നത് . തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രി പിണാറായി വിജയനെതിരെ പ്രതിഷേധിച്ചതും അന്ന് മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്ന ഇപി ജയരാജൻ പ്രതിഷേധം തടയാൻ ശ്രമിച്ചതുമെല്ലാം വിവാദമായിരുന്നു. പ്രതിഷേധ സംഭവങ്ങൾ നടന്നത് വിമാനത്തിൽ വച്ചായതു കൊണ്ട് യൂത്ത് കോൺഗ്രസിനെ രണ്ടാഴ്ചത്തേക്കും ഇപി ജയരാജനെ ഒരാഴ്ചത്തേക്കും ഇൻഡിഗോ വിലക്കി. ഇതിൽ പ്രതിഷേധിച്ച് ഇൻഡിഗോ വിമാനങ്ങളിൽ താനിനി കയറില്ലെന്ന് ഇപി ജയരാജൻ തീരുമാനിക്കുകയായിരുന്നു.
advertisement
ഇപി ജയരാജന്റെ തിരുവനന്തപുരത്തേക്കുള്ള യാത്രകളെ തീരുമാനം കാര്യമായു ബാധിച്ചിരുന്നു. ഇൻഡിഗോ ക്ഷമാപണം നടത്തിയെങ്കിലും ഇപി ജയരാജൻ സ്വന്തം തീരുമാനത്തിൽ ഉറച്ചു നിന്നു.പിന്നീട് വന്ദേഭാരത് വന്നത് മുതലാണ് ഇപിയുടെ യാത്രകൾ സുഗമമായത്. വന്ദേഭാരതിന്റെ മേൻമകളെക്കുറിച്ചും ഇപി ജയരാജൻ വാചാലനായിരുന്നു.
എന്നാൽ രണ്ട് വർഷത്തിന് ശേഷം, ഒരു അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ പിണക്കമൊക്കെ മാറ്റി വച്ച് ഇൻഡിഗോ തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇപി ജയരാജൻ.