സാധാരണക്കാരുടെ പ്രശ്നങ്ങളോട് താല്പര്യം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു നവീൻ. നമ്മുടെ നാട്ടിൽ പൊതുവേ മരണത്തിലും യാത്രയപ്പ് വേളകളിലും ആരെക്കുറിച്ചും മോശമായി സംസാരിക്കാറില്ല. ഈ രണ്ട് ഘട്ടങ്ങളിലും വിമർശനങ്ങൾ ഉന്നയിക്കാറില്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി അപക്വമായതെന്നും ഉദയഭാനു വ്യക്തമാക്കി. വിഷയം വളരെ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്.
നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാരും പാർട്ടിയും അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കും. മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
advertisement
നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്.