TRENDING:

എം സ്വരാജ് അക്കാദമി അവാർഡ് നിരസിച്ചു; 'ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നു'

Last Updated:

അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള സാഹിത്യ അക്കാദമി പ്രഖ്യാപിച്ച പുരസ്കാരം സ്വീകരിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണെന്നും അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
News18
News18
advertisement

ദേശാഭിമാനി റെസിഡന്റ് എഡിറ്റർ ആയ എം സ്വരാജിന്റെ പൂക്കളുടെ പുസ്തകത്തിനാണ് ഉപന്യാസ വിഭാ​ഗത്തിൽ സി.ബി കുമാർ എൻഡോവ്മെന്റ് അവാർ‍ഡിന് അർഹമായത്. 10000 രൂപയാണ് പുരസ്‌കാര തുക.

മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ലെന്നും സ്വരാജ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

advertisement

ALSO READ: എം സ്വരാജിന്റെ പൂക്കളുടെ പുസ്തകത്തിനും ജി ആർ ഇന്ദുഗോപന്റെ ആനോയ്ക്കും കേരള സാഹിത്യ അക്കാദമി പുരസ്കാരം

പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നുവെന്നും സ്വരാജ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എം സ്വരാജ് അക്കാദമി അവാർഡ് നിരസിച്ചു; 'ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നു'
Open in App
Home
Video
Impact Shorts
Web Stories