ഇതിനുപിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരോപണങ്ങള്‍ എഴുതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്. ആരോപണങ്ങളിലെ അന്വേഷണം പൂർത്തിയാകുന്നതുവരെ അൻവർ മര്യാദ പാലിക്കേണ്ടിയിരുന്നുവെന്നും ജയരാജൻ പറഞ്ഞു. പി ശശിക്കെതിരെയുള്ള ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ മുഖ്യമന്ത്രി കഴമ്പില്ലെന്ന് പറഞ്ഞാല്‍ അങ്ങനെതന്നെയാണ്. തെളിവുകളെ അടിസ്ഥാനപ്പെടുത്തി ആക്ഷേപിക്കേണ്ട. ശശിക്കെതിരെ തെളിവുകളൊന്നുമില്ലല്ലോ?- അദ്ദേഹം പറഞ്ഞു.
വർഷങ്ങള്‍ക്ക് മുൻപ് പാർട്ടി കൂടിയാലോചിച്ച് തീരുമാനിച്ച കാര്യമാണ് കോടിയേരിയുടെ വിലാപയാത്ര. ഇപ്പോള്‍ അതില്‍ ആരോപണം ഉന്നയിക്കേണ്ട കാര്യമെന്താണ്. ഒരു പാർട്ടി പ്രവർത്തകന്റെയും പിന്തുണ അൻവറിനുണ്ടാവില്ല. കഴിഞ്ഞവർഷമാണ് ഞാൻ ഗള്‍ഫില്‍ പോയത്. അൻവറിനെ കണ്ടിട്ടില്ല. അൻവറിന് പിന്നില്‍ താൻ ആണെന്നുള്ളത് കള്ളപ്രചാരണമാണ്. പാർട്ടി സമ്മേളനങ്ങളെ ലക്ഷ്യമിട്ടാണ് അൻവർ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് സംശയം. ഇടുക്കിയിലെ റിസോർട്ട് ഉദ്ഘാടനത്തിന് താൻ മാത്രമല്ല എംഎം മണി അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നുവെന്നും പി ജയരാജൻ പറഞ്ഞു.
advertisement