സിവില്‍ സപ്ലൈസ് ഗോഡൗണില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ച വാഹനത്തിന്റെ വാടക നല്‍കാനെന്ന പേരിലാണ് നേതാവ് പണപ്പിരിവ് നടത്തിയത്. തൊട്ടടുത്ത വീട്ടില്‍ നിന്നാണ് ക്യാമ്പിലേക്ക് വൈദ്യുത കണക്ഷന്‍ എടുത്തിരിക്കുന്നത്. ഇതിനും ഓമനക്കുട്ടന്‍ ക്യമ്പിലെ അന്തേവാസികളില്‍ നിന്നും പണം ഈടാക്കിയിരുന്നു.
അതേസമയം ക്യാമ്പിന്റെ എല്ലാ ചിലവുകള്‍ക്കുമുള്ള പണം സര്‍ക്കാരാണ് നല്‍കുന്നതെന്നു തഹസില്‍ദാര്‍ പ്രതികരിച്ചു. സംഭവത്തില്‍ ജില്ലാകളക്ടര്‍ വിശദീകരണം തേടിയിട്ടുണ്ട്. സംഭവം വിവാദമായതോടെ സി.പി.എമ്മും ഓമനക്കുട്ടനെ സസ്‌പെന്‍ഡ് ചെയ്തു.
പണപ്പിരിവില്‍ ഓമനക്കുട്ടനും ഉദ്യോഗസ്ഥര്‍ക്കും വീഴ്ചപറ്റിയെന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ ഉണ്ടായിരുന്നില്ല. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഓമനകുട്ടന്‍ പിരിവ് നടത്തിയത്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. നിയമപരമായ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
advertisement