കവളപ്പാറയില്‍ രക്ഷാദൗത്യത്തിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്ക്കുന്ന പി.വി അന്‍വര്‍ എംഎല്‍എയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി എന്എസ്യു ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
'ഇന്ന് നാം വേദനയോടെ ചര്‍ച്ച ചെയ്യുന്ന നിലമ്പൂരെ കവളപ്പാറയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലെ മറ്റൊരു കുന്നുണ്ട്, പേര് കക്കാടംപൊയില്‍. ഇനിയൊരു കാലത്തെ പത്രത്തിന്റെ മുന്‍ പേജില്‍ മരണത്തിന്റെ കണക്ക് കൊണ്ട് മനസ്സില്‍ സങ്കടക്കടലിന്റെ കവിത തീര്‍ക്കുക കക്കാടംപൊയിലയാണ്. ഇതു പറയാനുള്ള കാരണം ഇക്കഴിഞ്ഞ ജൂണ്‍ 13, 14 ന് മാത്രം ആ കുന്നില്‍ പത്തിടത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആ ഉരുള്‍പൊട്ടലിന്റെ കാരണം ആ കുന്ന് കയ്യേറി അവിടുത്തെ പരിസ്ഥിതി ലോല വ്യവസ്ഥയെ വെല്ലുവിളിച്ച് പ്രവര്‍ത്തിക്കുന്ന ജഢഞ എന്ന വാട്ടര്‍ തീം പാര്‍ക്കാണ്. ആരാണ് ആ പാര്‍ക്കിന്റെ ഉടമയെന്ന് ചോദിച്ചാല്‍ ഈ പ്രളയകാലത്തെ നമ്മുടെ മാധ്യമങ്ങളുടെയും സമൂഹ മാധ്യമങ്ങളുടെയും ഹീറോ സാക്ഷാല്‍ P V അന്‍വര്‍. (ഈ അടുത്ത കാലത്തായി അന്‍വറിന്റെ ഭാര്യയുടെ പേരിലാക്കി)- രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ശാസ്ത്രീയ പഠനങ്ങളെ ചില സൗകര്യങ്ങളുടെ പേരില്‍ നാം അവഗണിക്കുകയായിരുന്നു: ഗാഡ്ഗിലിനെ വീണ്ടും പിന്തുണച്ച് വി.എസ്
'പാര്‍ക്കില്‍ ഉല്ലസിക്കാന്‍ വരുന്ന കുഞ്ഞുങ്ങളുടെ ജീവന് പോലും അപകടത്തിലാക്കി വിറ്റ് കാശുണ്ടാക്കുന്നവന് കവളപ്പാറയില്‍ എത്തി കഴുത്തില്‍ ഒരു തോര്‍ത്തിട്ട് കണ്ഠം ഇടറുമ്പോലെ മിമിക്രി കാട്ടുമ്പോള്‍, അത് വിശ്വസിച്ച് കൂടെ കരഞ്ഞ് അയാളെ നന്മ മരം ആകാന്‍ സഹായിക്കുന്ന നമ്മള് മലയാളികളെ മണ്ടന്മാര് എന്നല്ലാതെ എന്ത് വിളിക്കണം?'- രാഹുല്‍ ചോദിക്കുന്നു.
അൻവറിന്റെ പാർക്കിലെ ഉരുൾപൊട്ടൽ മന്ത്രി മറച്ചുവെച്ചെന്ന് പ്രതിപക്ഷം; ന്യൂസ് 18 വാർത്ത സഭയിൽ
കുറിപ്പ് പൂര്‍ണരൂപത്തില്‍
എന്റെ പരിചയത്തില്‍ ഒരു സുനിലണ്ണനുണ്ട്. എന്നും രാത്രിയില്‍ നല്ല തണ്ണിയടിച്ചിട്ട് വന്ന് നാട്ടിലെ എല്‍പി സ്കൂളില്‍ പുള്ളി വന്ന് കിടക്കും, എന്നിട്ട് ഓഫീസിന്റെ വാതില്ക്കലെ ബഞ്ചില്‍ കിടന്ന് ഛര്‍ദ്ദിക്കുകയും അപ്പിയിടുകയും ചെയ്യും.... രാവിലെ കുട്ടികള്‍ എത്തുമ്പോള്‍ കാണുന്ന കാഴ്ച്ച, അടുത്തുള്ള കിണറില്‍ നിന്നും വെള്ളം കോരി വന്നിട്ട് ഓഫിസ് പരിസരം വൃത്തിയാക്കുന്ന സുനിലണ്ണനെയാണ്. ഈ വൃത്തിയാക്കുന്നത് മാത്രം കണ്ടു കൊണ്ട് വരുന്ന കുട്ടികള്‍ക്ക് ഹീറോയാണ് സുനിലണ്ണന്, കാരണം പ്രതിഫലമാഗ്രഹിക്കാതെ തങ്ങളുടെ സ്കൂള്‍ വൃത്തിയാക്കുന്ന ചേട്ടനോട് ആരാധനയല്ലാതെ മറ്റെന്ത് തോന്നാനാണവര്‍ക്ക്. യാഥാര്‍ത്ഥ്യമറിയുന്ന പ്രിന്‍സിപ്പാള്‍ സുനിലണ്ണനെ വഴക്ക് പറയുമ്പോള്‍ അറിവാകാത്ത കുരുന്നുകള്‍ക്കത് വിഷമമാണ്. അതവരുടെ പ്രായത്തിന്റെ നിഷ്കളങ്കതയാണ്....
പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിൽ ദുരന്ത സാധ്യത നിലനില്‍ക്കുന്നുവെന്ന് റവന്യു വകുപ്പ്
പറഞ്ഞു വന്നത് പ്രബുദ്ധരെന്ന് നാം സ്വയം കരുതുന്ന നമ്മള് മലയാളികള്‍ എന്ത് മണ്ടന്മാരാണ്? എന്തു പെട്ടെന്നാണ് ആളുകള്‍ നമ്മെ വിഡ്ഢികളാക്കുന്നത്?
അൻവറിന്റെ പാർക്കിൽ നിയമലംഘനങ്ങൾ നിരവധി
അല്ലെങ്കില്‍ ഒരു കാര്യം മാത്രം ഓര്‍ത്തു നോക്കു, P V അന്‍വര്‍ എന്ന മുതലാളി കുറച്ച് ദിവസമായി നമ്മുടെ ചിന്താശേഷിയുടെയും മസ്തിഷക്കത്തിന്റെയും മുകളിലിരുന്ന് സുനിലണ്ണനെ പോലെ ഛര്‍ദ്ദിക്കുകയും മല വിസര്‍ജനം നടത്തുകയും ചെയ്തിട്ട് നമ്മുക്കത് തിരിച്ചറിയാന്‍ കഴിയുന്നില്ലല്ലോ!
പി വി അന്‍വറിന്റെ വിവാദ പാര്‍ക്ക് : തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് സിപിഎം എംഎല്‍എ
ഇന്ന് നാം വേദനയോടെ ചര്‍ച്ച ചെയ്യുന്ന നിലമ്പൂരെ കവളപ്പാറയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലെ മറ്റൊരു കുന്നുണ്ട്, പേര് കക്കാടംപൊയില്‍. ഇനിയൊരു കാലത്തെ പത്രത്തിന്റെ മുന്‍ പേജില്‍ മരണത്തിന്റെ കണക്ക് കൊണ്ട് മനസ്സില്‍ സങ്കടക്കടലിന്റെ കവിത തീര്‍ക്കുക കക്കാടംപൊയിലയാണ്. ഇതു പറയാനുള്ള കാരണം ഇക്കഴിഞ്ഞ ജൂണ്‍ 13, 14 ന് മാത്രം ആ കുന്നില്‍ പത്തിടത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആ ഉരുള്‍പൊട്ടലിന്റെ കാരണം ആ കുന്ന് കയ്യേറി അവിടുത്തെ പരിസ്ഥിതി ലോല വ്യവസ്ഥയെ വെല്ലുവിളിച്ച് പ്രവര്‍ത്തിക്കുന്ന PVR എന്ന വാട്ടര്‍ തീം പാര്‍ക്കാണ്. ആരാണ് ആ പാര്‍ക്കിന്റെ ഉടമയെന്ന് ചോദിച്ചാല്‍ ഈ പ്രളയകാലത്തെ നമ്മുടെ മാധ്യമങ്ങളുടെയും സമൂഹ മാധ്യമങ്ങളുടെയും ഹീറോ സാക്ഷാല്‍ P V അന്‍വര്‍. (ഈ അടുത്ത കാലത്തായി അന്‍വറിന്റെ ഭാര്യയുടെ പേരിലാക്കി)
ജീവിക്കാനുള്ള അതിജീവന സമരത്തിന്റെ ഭാഗമായി ആ പാര്‍ക്കിനെതിരായി അവിടുത്തെ നാട്ടുകാര്‍ രംഗത്ത് വന്നപ്പോഴാണ് 'ജപ്പാനില്‍ മഴ പെയ്യിക്കുന്ന' വിചിത്ര തിയറി അന്‍വര്‍ പറഞ്ഞത്. സമരം ചെയ്യുന്നവരെ അന്‍വറിന്റെ ഗുണ്ടകള്‍ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് കരക്കമ്പി.
ഇനി പറയു എന്ത് ധാര്‍മ്മികതയാണ് അന്‍വറിന്റെ പ്രളയകാലത്തെ കണ്ണീര് നാടകത്തിനുള്ളത്. ശക്തമായ ഒരു PR ടീമിനെ ഉപയോഗിച്ച് അയാള്‍, അയാളെ തന്നെ വെള്ളപൂശിക്കൊണ്ടിരിക്കുന്ന ഈ നിമിഷവും കുടരഞ്ഞി വില്ലേജ് ഓഫീസര്‍ 'അന്‍വറിന്റെ പാര്‍ക്ക് കാരണം അവിടെ ഉരുള്‍പ്പൊട്ടലുണ്ടാകുന്നുവെന്നും സമുദ്രനിരപ്പില്‍ നിന്ന് 2500 അടിയോളം ഉയരത്തില്‍ മലയുടെ ഒരുവശം ഇടിച്ച് നിര്‍മിച്ച പാര്‍ക്ക് തന്നെ അപകട ഭീഷണിയിലാണെന്നും' പറഞ്ഞ് സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് താലൂക്ക് ഓഫീസിലെ മേശയില്‍ 'വെളിച്ചം കാണാതെയിരുന്ന് റിപ്പോര്‍ട്ട് കുഞ്ഞുങ്ങളെ പ്രസവിക്കുന്നുണ്ട് '. ആ നാട്ടിലെ സ്ഥിരതാമസക്കാരെപ്പോലെ തന്നെ ആ പാര്‍ക്കില്‍ ഉല്ലസിക്കാന്‍ വരുന്ന കുഞ്ഞുങ്ങളുടെ ജീവന് പോലും അപകടത്തിലാക്കി വിറ്റ് കാശുണ്ടാക്കുന്നവന് കവളപ്പാറയില്‍ എത്തി കഴുത്തില്‍ ഒരു തോര്‍ത്തിട്ട് കണ്ഠം ഇടറുമ്പോലെ മിമിക്രി കാട്ടുമ്പോള്‍, അത് വിശ്വസിച്ച് കൂടെ കരഞ്ഞ് അയാളെ നന്മ മരം ആകാന്‍ സഹായിക്കുന്ന നമ്മള് മലയാളികളെ മണ്ടന്മാര് എന്നല്ലാതെ എന്ത് വിളിക്കണം?
നാളെ ഗോവിന്ദച്ചാമി ശിക്ഷയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ഒരു 'സ്ത്രീ സുരക്ഷ സമ്മേളനം' സംഘടിപ്പിച്ചാലും നമ്മള് ആ സമ്മേളനത്തില്‍ പങ്കെടുത്ത് അയാളെ തോളിലേറ്റി വേദിയിലെത്തിച്ച് നോട്ടുമാലയിടും നമ്മള്... കവികള്‍ അയാളുടെ സ്ത്രീ സംരക്ഷണ മനസ്സിനെ പ്രകീര്‍ത്തിച്ച് ഭീമനോടുപമിച്ച് മഹാകാവ്യം എഴുതും.... സൈബര്‍ നിഷ്പക്ഷ എഴുത്തുകാര്‍ നീണ്ട ലേഖനമെഴുതി കാക്കത്തൊള്ളായിരം ലൈക്കുകള്‍ വാങ്ങും.... OB വാനുകള്‍ അയാള്‍ക്ക് പിന്നാലെ പായും... നാം ഓരോരുത്തരും ഏറ്റ് പറയും #ഗോവിന്ദച്ചാമിബഉയിര്‍ എന്നിട്ട് പ്രൊഫൈല്‍ പിക്കിടും.... ഇതു കണ്ട് ദൂരെ മാറിയിരുന്ന് നമ്മുടെ മറവിയെ പരിഹസിച്ച് ഒരു അരണ പൊട്ടിച്ചിരിക്കും ..... പുകവലി വിരുദ്ധ ദിനം സിഗരറ്റ് കമ്പനികള്‍ക്ക് സ്പോണ്സര് ചെയ്യുന്ന കാലത്ത് എന്ത് അന്‍വര്‍, ഏത് ഗോവിന്ദച്ചാമി...
(അഭിപ്രായം വ്യക്തിപരം)
Also Read
പുതപ്പും പായയും മാത്രമല്ല; വയനാടിന് അൻപതിനായിരം കിലോ അരിയും ഭക്ഷ്യവസ്തുക്കളും നൽകി രാഹുൽ ഗാന്ധി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.