TRENDING:

കാസർഗോഡ് ബിഎൽഒയ്ക്ക് നേരെ കയ്യേറ്റ ശ്രമം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ

Last Updated:

എസ്.ഐ.ആർ. ഫോം നൽകിയില്ലെന്നാരോപിച്ചു ബൂത്ത് ലെവൽ ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ചതായാണ് പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ് ബിഎൽഒയ്ക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ. ദേലംപാടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും പാണ്ടി ലോക്കൽ സെക്രട്ടറിയുമായ ചാപ്പക്കലിലെ എ. സുരേന്ദ്രനെയാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്ത‌ത്‌. ബിഎൽഒ പി. അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്.
(Image: AI Generated)
(Image: AI Generated)
advertisement

എസ്.ഐ.ആർ. ഫോം നൽകിയില്ലെന്നാരോപിച്ചു ബൂത്ത് ലെവൽ ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ചതായാണ് പരാതി. പയറടുക്ക വാർഡിലെ ബിഎൽഒ പി. അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്. വ്യാഴാഴ്‌ച ചാപ്പക്കല്ല് കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് വച്ചായിരുന്നു കയ്യേറ്റശ്രമം നടന്നത്.

എസ്.ഐ.ആർ. ഫോം ശേഖരിക്കുന്നതിനായി എത്തിയതായിരുന്നു ബിഎൽഒ. വാർഡിലെ പുഷ്‌പ എന്ന ആൾക്ക് എസ്.ഐ.ആർ. ഫോം നൽകാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ പ്രശ്‌നമുണ്ടായിരുന്നു. അജിത്ത് ഫോം ഏൽപ്പിച്ച ആൾ പുഷ്‌പ എന്ന ആൾക്ക് കൊടുത്തിരുന്നില്ല. തുടർന്ന് അജിത്ത് പുഷ്‌പയുടെ വീട്ടിൽ നേരിട്ടെത്തി ഫോം നൽകിയിരുന്നു. പിന്നാലെയാണ് പഞ്ചായത്തംഗം ബിഎൽഒയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ കളക്ടർ പ്രശ്‌നത്തിൽ ഇടപെട്ടു. ബന്തഡുക്ക ബീവറേജ് കോർപ്പറേഷനിൽ എൽഡി ക്ലർക്കാണ് പരാതിക്കാരനായ അജിത്ത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: CPM local secretary arrested for attempting to manhandle Booth Level Officer (BLO) in Kasaragod. A. Surendran of Chappakkal, Delampadi Panchayat Standing Committee President and Pandi Local Secretary, was arrested by Adoor police. The arrest was based on a complaint by BLO P. Ajith. The complaint is that he tried to manhandle the booth level officer by verbally abusing him for not providing the SIR form.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് ബിഎൽഒയ്ക്ക് നേരെ കയ്യേറ്റ ശ്രമം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories