കുട്ടനാട്ടിലെ കായൽ മേഖലയിൽ പുഞ്ച കൃഷിയുടെ കൊയ്ത്ത് നടക്കുകയാണ്. റാണി കായലിൽ നെല്ല് ചുമക്കുന്ന 172 തൊഴിലാളികളോടാണ് സിപിഎം ജാഥയുടെ സ്വീകരണത്തിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. പാർട്ടി പരിപാടിക്ക് വന്നില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ജോലി ഉണ്ടാവില്ലെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ ഇവരിൽ പകുതിപ്പേരും ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗങ്ങളല്ല. കൂടാതെ ജാഥയ്ക്കെത്തിയവർ ഹാജർ രേഖപ്പെടുത്തണമെന്നും തൊഴിലാളികൾക്ക് നിർദേശമുണ്ട്. വെളളിയാഴ്ച ഉച്ചകഴിഞ്ഞാണ് എംവി. ഗോവിന്ദൻ നയിക്കുന്ന ജാഥ കുട്ടനാട്ടിലെത്തുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
March 12, 2023 10:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിപിഎം ജാഥയിൽ പങ്കെടുത്തില്ലെങ്കില്‍ ജോലി ഉണ്ടാകില്ല'; നെല്ലുചുമട്ട് തൊഴിലാളികൾക്ക് കുട്ടനാട് നോർത്ത് ലോക്കല്‍ സെക്രട്ടറിയുടെ മുന്നറിയിപ്പ്
