മുമ്പ് ഇ.എം.എസ് നമ്പൂതിരിപ്പാടും ബുദ്ധദേബ് ഭട്ടാചാര്യയും പദ്മ പുരസ്‌കാരങ്ങൾ നിരസിച്ചത് അവരുടെ വ്യക്തിപരമായ നിലപാടുകളുടെ ഭാഗമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. 1992-ൽ നരസിംഹറാവു സർക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പ് കാരണമാണ് ഇ.എം.എസ് പത്മവിഭൂഷൺ നിരസിച്ചത്. എന്നാൽ അന്ന് ഇ.എം.എസിനൊപ്പം പുരസ്‌കാരം ലഭിച്ച എ.ബി. വാജ്‌പേയി അത് സ്വീകരിച്ചിരുന്നു. 2022-ൽ പത്മഭൂഷൺ ലഭിച്ചപ്പോൾ ബുദ്ധദേബ് ഭട്ടാചാര്യയും സമാനമായ രീതിയിൽ പുരസ്‌കാരം നിരസിക്കുകയാണ് ചെയ്തത്.
പഴയകാല നേതാക്കളുടെ തീരുമാനങ്ങൾ ഓരോ സാഹചര്യത്തിനനുസരിച്ചുള്ളതായിരുന്നുവെന്നും എന്നാൽ വി.എസിന്റെ കാര്യത്തിൽ പാർട്ടിക്ക് പൂർണ്ണമായ സന്തോഷമാണെന്നും നേതൃത്വം വ്യക്തമാക്കി. വി.എസ് എന്ന ജനകീയ നേതാവിന് രാജ്യം നൽകിയ ഈ വലിയ അംഗീകാരത്തെ പാർട്ടി അഭിമാനത്തോടെയാണ് കാണുന്നത്. വി.എസിന്റെ കുടുംബം പുരസ്‌കാര നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചതിനെ പാർട്ടി നേതൃത്വവും പിന്തുണച്ചു.
advertisement
