TRENDING:

Raid in KSFE 'സർക്കാരിലും പാർട്ടിയിലും വ്യത്യസ്തതയുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതം; പരസ്യപ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു': സി.പി.എം

Last Updated:

വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സി.പി.എം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ വിജിലൻസ് പരിശോധനാ വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ സി.പി.എമ്മിലും സര്‍ക്കാരിലും വ്യത്യസ്തതയുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ വൃഥാ ശ്രമവുമാണെന്ന് സി.പി.എം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അതേസമയം  പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ പേരുപറയാതെ സി.പി.എം വിമർശിക്കുന്നുണ്ട്.
advertisement

വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെ.എസ്.എഫ്.ഇയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ഇത് ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അതെന്നും എന്നാൽ  അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും സി.പി.എം പ്രസ്താവനയിൽ പറയുന്നു.

Also Read ‘റെയ്ഡിൽ ദുഷ്ടലാക്കില്ല, കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണം'; തോമസ് ഐസക്കിനെ തള്ളി ജി സുധാകരൻ

advertisement

സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് വിവാദങ്ങള്‍ സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയുമോയെന്ന് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. എല്ലാ സീമകളും ലംഘിച്ചുള്ള ഈ യനീക്കം ജനം തരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം തുടങ്ങിയതെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാർട്ടിയും എൽ.ഡി.എഫും സർക്കാരും ഒറ്റക്കെട്ടാണെന്നത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ട്. ഇതാണ് ഇപ്പോഴത്തെ പ്രചാരവേലകളിൽ പ്രതിഫലിക്കുന്നതെന്നും സി.പി.എം പറയുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Raid in KSFE 'സർക്കാരിലും പാർട്ടിയിലും വ്യത്യസ്തതയുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതം; പരസ്യപ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു': സി.പി.എം
Open in App
Home
Video
Impact Shorts
Web Stories