TRENDING:

പൂന്തുറ സിറാജിനെ ചൊല്ലി സിപിഎം- ഐഎൻഎൽ തർക്കം; സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന് സിപിഎം 

Last Updated:

സിറാജിനെ സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്ന് സിപിഎം. സിറാജിനെ അംഗീകരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ഐഎൻഎൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:  നഗരസഭയിൽ ഐഎൻഎല്ലിനു നൽകിയ സീറ്റിനെ ചൊല്ലി  ഇടതുമുന്നണിയിൽ തർക്കം. സിറ്റിംഗ് സീറ്റായ മാണിക്യ വിളാകത്ത്  മുൻ പിഡിപി നേതാവ് പൂന്തുറ സിറാജിനെയാണ്  ഐഎൻഎൽ സ്ഥാനാർഥിയായി തീരുമാനിച്ചത്. സിറാജിനെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന സിപിഎം ജില്ലാ നേതൃത്വത്തിൻറെ നിലപാടാണ് തർക്ക  കാരണം.
advertisement

പിഡിപി സംസ്ഥാന വൈസ് ചെയർമാൻ ആയിരുന്ന പൂന്തുറ സിറാജ് കഴിഞ്ഞ ദിവസമാണ് ഐഎൻഎല്ലിലേക്ക് വന്നത്. മാണിക്യ വിളാകം സീറ്റിൽ  സിറാജ് മത്സരിക്കുമെന്ന്  ഐഎൻഎൽ ജില്ലാ നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സിപിഎം ഇതിനോട് യോജിക്കുന്നില്ല. പിഡിപിയെ പോലെ വർഗീയ സ്വഭാവമുള്ള കക്ഷിയുടെ നേതാവായിരുന്നയാളെ മുന്നണിയിലേക്ക് വന്നയുടൻ സ്ഥാനാർഥി ആക്കുന്നത് ശരിയല്ലെന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തൽ.

You may also like:അശോകന് ക്ഷീണമില്ല'; 'ഇടം വലം' നോക്കാതെ ചുമരെഴുത്ത് തുടങ്ങിയിട്ട് 45 വർഷം

advertisement

അത് നഗരസഭയിലെ മറ്റു സീറ്റുകളിലും മുന്നണിയുടെ സാധ്യതകളെ ബാധിക്കുമെന്നും നേതാക്കൾ പറയുന്നു. സിറാജിനെ മത്സരിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനാണ് ഐഎൻഎല്ലിന്റെ ആലോചന. നാളെ ഇതുസംബന്ധിച്ച  പ്രഖ്യാപനമുണ്ടായേക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുന്നണിയിൽ സീറ്റ് ലഭിക്കാത്ത  ജനാധിപത്യ കേരള കോൺഗ്രസ് അടക്കമുള്ള  കക്ഷികളുമായും ഐഎൻഎൽ ചർച്ച നടത്തുന്നുണ്ട്. മത്സരിക്കുന്ന  കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല എന്നാണ് പൂന്തുറ സിറാജിൻറെ പ്രതികരണം.  സീറ്റ് മോഹിച്ചല്ല  ഐഎൻഎല്ലിലേക്ക് വന്നതെന്നും സിറാജ് പറയുന്നു.  ഐഎൻഎൽ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ  മാണിക്യ വിളാകത്ത് സിപിഎം പകരം സ്ഥാനാർഥിയെ രംഗത്തിറക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂന്തുറ സിറാജിനെ ചൊല്ലി സിപിഎം- ഐഎൻഎൽ തർക്കം; സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന് സിപിഎം 
Open in App
Home
Video
Impact Shorts
Web Stories