മധ്യവർഗത്തിലേക്ക് കൂടുതൽ കടന്നു ചെല്ലാനാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിൽ മധ്യവർഗം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനം. നോക്കുകൂലി പോലുളള തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാൻ നടത്തിയ ഇടപെടൽ മധ്യവർഗത്തിൽ സ്വാധീനമുണ്ടാക്കി. എന്നാൽ ഈ മേഖലയിൽ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നാണ്. സംഘടനാ റിപ്പോർട്ടിലെ വിലയിരുത്തൽ.
ബംഗാൾ പാഠമാകണം
തുടർച്ചയായി ഭരണം കിട്ടുമ്പോൾ ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചകൾ ഉണ്ടാകാതെ നോക്കണം. പാർട്ടി അധികാരകേന്ദ്രം എന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകരുതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
advertisement
Also Read- കമ്മ്യൂണിസം ശക്തമായി തിരിച്ചുവരും; 50 വര്‍ഷത്തിനുള്ളില്‍ ലോകം ഭരിക്കും; ബാബ വാംഗയുടെ പ്രവചനം
'പ്രതീക്ഷക്കൊത്ത് ഉയർന്നില്ല'
രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. സി പി എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് പരാമർശം. പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചു. മന്ത്രിമാർക്ക് പ്രതിരോധിക്കാനായില്ലെന്നും വിമർശനം. രണ്ടാം സർക്കാരിലും മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനം.
വീട്ടമ്മമാർക്ക് പെൻഷൻ
വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കുമെന്ന് സിപിഎം വികസന രേഖയില്‍ പറയുന്നു. പ്രകടനപത്രിയിലെ വാഗ്ദാനമായിരുന്നു ഇത്. ക്ഷേമ പെൻഷനും വർധിപ്പിക്കുമെന്നും കൃത്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖ ഉറപ്പുനൽകുന്നു.