ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ മേലേക്കിടയില്‍ ഉള്ളയാളാണ് അമിത് ഷാ. പട്ടികജാതി, പട്ടികവര്‍ഗം, പിന്നോക്ക സമുദായം, ഒബിസി, ഒഇസി .. ഇവരെല്ലാം ചണ്ഡാള വിഭാഗമാണ്. തൊട്ടുകൂടായ്മ അനുഭവിച്ചവര്‍. ആ തൊട്ടുകൂടായ്മ അനുഭവിക്കുന്നവരല്ല ശൂദ്രര്‍. ബ്രാഹ്മണര്‍, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവയിൽ ശൂദ്രർ എന്നുപറയുന്നത് നമ്മുടെ നാട്ടിലെ നായരും നമ്പ്യാരും ഉള്‍പ്പെടെയുള്ള ജാതിയില്‍പ്പെട്ടവരാണ്. അതിന്റെ ബാക്കിയുള്ള 85 ശതമാനമാണ് ഇന്ന് ഹിന്ദു വിഭാഗം എന്നു പറയുന്നവര്‍. അവരെ തൊട്ടുകൂടാ, തീണ്ടിക്കൂടാ.. അംബേദ്കറുടെ നേതൃത്വത്തിലുണ്ടാക്കിയ ഭരണഘടനവേണ്ട, അതിന് പകരം മനുസ്മൃതിയെ അടിസ്ഥാനമാക്കി- ചാതുര്‍വര്‍ണ്യവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഒരു ഭരണഘടനയാണ് ഇന്ത്യയ്ക്ക് ആവശ്യം... അത് രൂപീകരിക്കാന്‍ ഞങ്ങള്‍ക്ക് 430 സീറ്റുവരെ ഇന്ത്യന്‍ ജനത നല്‍കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പക്ഷേ, കിട്ടിയില്ല - എം വി ഗോവിന്ദൻ പറഞ്ഞു.
advertisement
Check here: Kerala Budget 2025 Updates
'ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാവുന്നതുതന്നെ ഏറ്റവും മികച്ച ഒന്നാണെന്നാണ് സനാതനധര്‍മത്തിന്റെ വക്താക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാന്‍ അത്രയേ ഇപ്പോള്‍ പറഞ്ഞുവെക്കുന്നുള്ളൂ. ബ്രാഹ്മണന്റെ മക്കള്‍... ബ്രാഹ്മണന്റെ മക്കള്‍ ബ്രാഹ്മണ യുവതിക്ക് ഉണ്ടാകുന്നതിനെ പറ്റിയല്ല, മനസിലായില്ലേ... അതുതന്നെ മഹത്തരമാണെന്ന് പറയുന്ന ഒരു സംസ്‌കാരം, ആര്‍ഷഭാരത സംസ്‌കാരം. അതിന് കൊടുക്കുന്ന പേര് സനാതനധര്‍മം.
പട്ടികളെപ്പോലെ... അടിമകള്‍ എന്ന് ഞാന്‍ പറയാതിരുന്നത് ബോധപൂര്‍വ്വമാണ്. മുട്ടുമറച്ച് താഴത്തേക്ക് ഒരുമുണ്ട് ഉടുക്കാന്‍ അവകാശമില്ല. മീശവെക്കാന്‍ അവകാശമില്ല. സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞാല്‍ ഒന്നാമത്തെ ദിവസം യജമാനന്മാരുടെ വീട്ടിലേക്ക് ആ ചെറുപ്പക്കാരന്‍ ഈ സ്ത്രീയെ കൂട്ടിക്കൊണ്ടുപോകണം. അന്ന് അവിടെ അന്തിയുറങ്ങിയിട്ട് അവന് തോന്നുമ്പോഴാണ് പിന്നീട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചയയ്ക്കുക. സനാതനധര്‍മം. ഈ ധര്‍മത്തെയാണ് സനാതനധര്‍മം എന്ന് നിങ്ങള്‍ പറഞ്ഞത്, ബ്രാഹ്മണ്യത്തിന്റെ ധര്‍മം. ആ ധര്‍മം രാജ്യത്തെ ജനങ്ങള്‍ക്ക് എതിരായി ഉള്ളതാണ്'- എം വി ഗോവിന്ദൻ പറഞ്ഞു.