Kerala Budget 2025 LIVE: ഭൂനികുതി കുത്തനെ കൂട്ടി; കോടതി ഫീസും വർധിപ്പിച്ചു

Last Updated:

Kerala Budget 2025 LIVE Updates: സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമ ബത്ത ഏപ്രിലെ ശമ്പളത്തിനൊപ്പം നൽകും

News18
News18
Kerala Budget 2025 live: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റിൽ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉൾപ്പെട്ടത്. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്.  ക്ഷേമ പെൻഷനിൽ വർധനയില്ല.  നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. കുടിശ്ശിക മൂന്നെണ്ണം സമയബന്ധിതമായി കൊടുത്തു തീർക്കും. മെഡിസെപ് പദ്ധതി തുടരുന്നതിന് ജീവനക്കാരുമായി ചർച്ച നടത്തും. വയനാട് പുനരധിവാസത്തിന് 750 കോടിയും അനുവദിച്ചു.  കാലപ്പഴക്കംചെന്ന സർക്കാർ വാഹനങ്ങൾ‌ മാറ്റിവാങ്ങാൻ 100 കോടി വകയിരുത്തി.
February 07, 202511:43 AM IST

Kerala Budget 2025 Live Updates:ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചു

ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചു. ലക്ഷ്യമിടുന്നത് 100 കോടി അധികവരുമാനം.സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുകയും വര്‍ധിപ്പിച്ചു.

February 07, 202511:27 AM IST

Kerala Budget 2025 Live Updates: ക്ഷേമപെന്‍ഷന്‍ മൂന്നു മാസത്തെ കുടിശിക നല്‍കും

സാമൂഹിക ക്ഷേമപെന്‍ഷന്‍ മൂന്നു മാസത്തെ കുടിശിക നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും

February 07, 202511:09 AM IST

Kerala Budget 2025 Live Updates:അംഗൻവാടികളിലെ മുട്ടയും പാലും;80 കോടി

അംഗൻവാടികളിലെ മുട്ടയും പാലും പദ്ധതിക്ക് 80 കോടി.നവ കേരള സദസ്സിന്റെ അടിസ്ഥാന പദ്ധതികൾക്ക് 210 കോടി

advertisement
February 07, 202510:56 AM IST

Kerala Budget 2025 Live Updates:KSRTC അടിസ്ഥാന വികസനത്തിന് 178.96 കോടി

കെ എസ് ആർ ടി സി അടിസ്ഥാന വികസനത്തിന് 178.96 കോടി.അത്യാധുനിക ബസുകൾ വാങ്ങും.ഹൈഡ്രജൻ വാഹനം -8.56 കോടി.139 കോടി ഉൾനാടൻ ജല ഗതാഗതത്തിന് . പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങാൻ 100 കോടി.

February 07, 202510:39 AM IST

Kerala Budget 2025 Live Updates:മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കാൻ 305.61 കോടി

ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു.മനുഷ്യ വന്യ ജീവി സംഘർഷം നിയന്ത്രിക്കാൻ 305.61 കോടി.വനസംരക്ഷണത്തിന് 50.3 കോടി.ഗ്രാമവികസനത്തിന് 7094.75 കോടി

February 07, 202510:28 AM IST

Kerala Budget 2025 Live Updates: വ്യാവസായിക മേഖലയ്ക്ക് 1831 കോടി

വ്യാവസായിക മേഖലയ്ക്ക് ബജറ്റിൽ 1831 കോടി അനുവദിച്ചു. ആലപ്പുഴ കെഎസ്ഡിപിയ്ക്ക് 20 കോടിയും വാണിജ്യ മേഖലയുടെ വികസനത്തിന് 7 കോടിയും കൈത്തറി മേഖലയ്ക്ക് 56.8 കോടിയും ഖാദി മേഖലയ്ക്ക് 15.7 കോടിയും കശുവണ്ടി മേഖലയ്ക്ക് 30 കോടിയും അനുവദിച്ചു.

advertisement
February 07, 202510:22 AM IST

Kerala Budget 2025 Live Updates: കാർഷിക സർവകലാശാലയ്ക്ക് 45 കോടി

ബജറ്റിൽ കാർഷിക സർവകലാശാലയ്ക്ക് 45 കോടി രൂപ വകയിരുത്തി .നെല്ല് വികസന പദ്ധതിയ്ക്ക് 150 കോടിയും
മൃഗസംരക്ഷണത്തിന് 317.97 കോടി‌യും മീറ്റ് പ്രോഡക്ടസ് ഓഫ് ഇന്ത്യക്ക് 11.14 കോടിയും ക്ഷീര വികസനത്തിന് 120.93 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി.

February 07, 202510:13 AM IST

Kerala Budget 2025 Live Updates: പോഷകാഹാര പദ്ധതിയില്‍ ചക്കപ്പൊടിയും

കേന്ദ്ര സർക്കാരിന്റെ പോഷകാഹാര പദ്ധതിയിൽ കേരളത്തിൽ നിന്നും ചക്കപ്പൊടി ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമഗ്ര പച്ചക്കറി ഉത്പാദന വികസനത്തിന് 75.47 കോടി രൂപയും അനുവദിച്ചതായി ബജറ്റ് പ്രഖ്യാപനം

February 07, 202510:08 AM IST

Kerala Budget 2025 Live Updates: എംടിയുടെ പേരിൽ‌ പഠന കേന്ദ്രം

മലയാളം സർവകലാശാലയിൽ എം ടി വാസുദേവൻ നായരുടെ പേരിൽ പഠന കേന്ദ്രം ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തെ കളിപ്പാട്ട നിർമാണ ഹബ്ബായി ഉയർത്താൻ 5 കോടിയും അനുവദിച്ചു

February 07, 202510:02 AM IST

Kerala Budget 2025 Live Updates: തിരുവനന്തപുരത്തെ AI ഹബ്ബാക്കും

തിരുവനന്തപുരത്തെ എഐ ഹബ്ബാക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. 10 കോടി പ്രാരംഭ പ്രവർത്തനത്തിന് അനുവദിച്ചു. പുതിയ നിക്ഷേപകരെ ആകർഷിക്കും. ചൈനയുടെ ഡീപ് സീക്കിനെയും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പരാമർശിച്ചു.

February 07, 20259:58 AM IST

Kerala Budget 2025 Live Updates: സർക്കാർ വാഹനങ്ങൾ വാങ്ങാൻ 100 കോടി

സംസ്ഥാന സർക്കാരിന് വാഹനങ്ങൾ വാങ്ങാൻ 100 കോടി സംസ്ഥാന ബജറ്റിൽ അനുവദിച്ചു. കാലാവധി കഴിഞ്ഞ വാഹനങ്ങൾ മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.  കോവളം – നീലേശ്വരം ഉൾനാടൻ ജലഗതാഗത പദ്ധതിയ്ക്കായി 500 കോടിയും അനുവദിച്ചു.

February 07, 20259:54 AM IST

Kerala Budget 2025 Live Updates: കെ-ഹോം പദ്ധതി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് കെ-ഹോം പദ്ധതി പ്രഖ്യാപിച്ചു. ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിലാകും പദ്ധതി നടപ്പാക്കുകയെന്ന് ധനമന്ത്രി.

February 07, 20259:47 AM IST

Kerala Budget 2025 Live Updates: സംസ്ഥാനത്ത് ബയോ എഥനോൾ ഉത്പാദിപ്പിക്കും

ബയോ എഥനോൾ സംസ്ഥാനത്ത് ഉത്പാദിപ്പിക്കു‌മെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ. കർഷകർക്ക് ഇത് ഗുണം ചെയ്യും. ഗവേഷണ പ്രവർത്തനങ്ങൾക്കും പ്രാരംഭ പ്രവർത്തനങ്ങൾക്കുമായി പത്തു കോടി ബജറ്റിൽ അനുവദിക്കുന്നതായും ധനമന്ത്രി.

February 07, 20259:45 AM IST

Kerala Budget 2025 Live Updates: തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം ഉയർത്തി

തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15,980.41 കോടിയായി ഉയർത്തിയതായി ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനറൽ പർപ്പസ് ഫണ്ടായി 2577 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

February 07, 20259:32 AM IST

Kerala Budget 2025 Live Updates: തെക്കൻ കേരളത്തിൽ കപ്പൽ നിര്‍മാണശാല

തെക്കൻ കേരളത്തിൽ കപ്പൽ നിർമ്മാണശാല കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനം ഉത്തരവാദിത്തം നിർവഹിക്കും. വിഴിഞ്ഞ തുറമുഖ പദ്ധതി 2008ൽ പൂർ‌ത്തിയാക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.

February 07, 20259:27 AM IST

Kerala Budget 2025 Live Updates: വാര്‍ഷിക ചെലവിൽ 60,000 കോടിയുടെ വർധന

സാമ്പത്തിക പ്രതിസന്ധി കാലത്തും ചെലവുകൾ കുറച്ചില്ലെന്ന് ധനമന്ത്രി. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് വാർഷിക ചെലവ് 1.17 ലക്ഷം കോടിയായിരുന്നപ്പോൾ രണ്ടാം സർക്കാരിന്റെ കാലത്ത് 1.64 ലക്ഷം കോടി ചെലവിട്ടു. ശരാശരി 60,000 കോടി വാർഷിക ചെലവിൽ വർദ്ധനയുണ്ടായെന്നും ധനമന്ത്രി.

February 07, 20259:23 AM IST

Kerala Budget 2025 Live Updates: ധന ഞെരുക്കത്തിന്റെ പ്രധാനകാരണം കേന്ദ്ര അവഗണന

ധന ഞെരുക്കത്തിന് പ്രധാനകാരണം കേന്ദ്ര അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് കുറെ നാളുകളായി തുടങ്ങിയതാണ്. പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നു. ജിഎസ്ടി വന്നതോടെ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നിലച്ചു. കടമെടുപ്പ് പരിധിയും കുറഞ്ഞു. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെതെന്നും ബാലഗോപാൽ പറഞ്ഞു.

February 07, 20259:21 AM IST

Kerala Budget 2025 Live Updates: പ്രതിഷേധമറിയിച്ച് വി ഡി സതീശൻ

സാമ്പത്തിക അവലോകന‌ റിപ്പോർട്ട് നേരത്തേ നിയമസഭാ അംഗങ്ങള്‍ക്ക് നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വി‌ ഡി സതീശന്‍ പ്രതിഷേധം അറിയിച്ചു. സ്പീക്കറുടെ റൂളിങ് അവഗണിച്ചായിരുന്നു ധനമന്ത്രിയുടെ നടപടിയെന്നും സതീശന്‍ പറഞ്ഞു. സാമ്പത്തിക അവലോകനം നേരത്തേ തന്നെ അംഗങ്ങള്‍ക്കു നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.

February 07, 20259:19 AM IST

Kerala Budget 2025 Live Updates: നഗരമേഖലയ്ക്ക് പ്രത്യേക പരിഗണന

നഗരമേഖലയ്ക്ക് പ്രത്യേക പരിഗണനയെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരവികസനത്തിന് മെട്രോപൊളിറ്റൻ പ്ലാൻ. വിഴിഞ്ഞം തുറമുഖം 2028 ൽ പൂർത്തിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

February 07, 20259:17 AM IST

Kerala Budget 2025 Live Updates: വയനാട് പുനരധിവാസത്തിന് 750 കോടി

വയനാട് ദുരന്തത്തിൽ മറ്റു സംസ്ഥാനങ്ങളോട് കാണിച്ച നീതി കേരളത്തോട് പുലർത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാകും. ആദ്യഘട്ടത്തിൽ 750 കോടി പ്രഖ്യാപിക്കുന്നുവെന്ന് ധനമന്ത്രി

February 07, 20258:44 AM IST

Kerala Budget 2025 Live Updates: കെ എൻ ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റ്

ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണ് ഇന്നത്തേത്. ‘ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു.’- ബാലഗോപാൽ പറയുന്നു.

February 07, 20258:38 AM IST

Kerala Budget 2025 Live Updates: ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ വസതിയിൽ

നിയമസഭയിൽ അവതരിപ്പിക്കുന്നതിനുള്ള അച്ചടിച്ച ബജറ്റ് രേഖകളുമായി ധനവകുപ്പ് ഉദ്യോഗസ്ഥർ മന്ത്രി കെ എൻ ബാലഗോപാലിന്റെ വസതിയിലെത്തി. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

February 07, 20258:36 AM IST

Kerala Budget 2025 Live Updates: 'തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചു'

സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണെന്നും നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളതെന്നും നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Budget 2025 LIVE: ഭൂനികുതി കുത്തനെ കൂട്ടി; കോടതി ഫീസും വർധിപ്പിച്ചു
advertisement
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക ആരോപണത്തിൽ യുവതികൾ മൊഴി നൽകാൻ തയാറല്ല.

  • നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതികൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.

  • യുവതികളുടെ നിലപാട് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയതോടെ തുടർനടപടികൾ ആലോചിക്കുന്നു.

View All
advertisement