വിവാദമായ കത്ത് കിട്ടിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും പറഞ്ഞത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തട്ടെ. ഈ വിഷയത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായി വലിയ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
സിപിഎമ്മിന് ഒളിച്ചുവെക്കാന്‍ ഒന്നുമില്ല. കത്ത് തയ്യാറാക്കിയവരെ കണ്ടുപടിച്ചോട്ടെ. 295 തസ്തികകളിലേക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി നിയമനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഗവര്‍ണര്‍ക്കെതിരായ നീക്കം ശക്തമാക്കും
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ നീക്കവുമായി സിപിഎം. സർവ്വകലാശാലകളിൽ ആർഎസ്എസുകാരെ തിരുകിക്കയറ്റാനുള്ള ശ്രമം ബഹുജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഗവര്‍ണറുടെ നീക്കത്തെ നിയമപരമായും ഭരണഘടനാപരമായും എതിരിടും. ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Also Read-എഴുതിയില്ലെന്നും കിട്ടിയില്ലെന്നും പറയുന്ന കത്തിനെ കുറിച്ച് ഒന്നും പറയാനില്ല: എംബി രാജേഷ്
സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഗവര്‍ണറുടെ ചാന്‍സലര്‍ പദവിയും അധികാരങ്ങളും. അവ നല്‍കണോ എന്നകാര്യത്തില്‍ ആവശ്യമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണറുടെ നടപടി നിയമപരമായും ഭരണഘടനാപരമായും എങ്ങനെ കൈകാര്യം ചെയ്യണമെന്നകാര്യം സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്.
വിഴിഞ്ഞം പൂര്‍ത്തിയാക്കണം
വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കണമെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ. സമരം തീർക്കണം...സമരം ചെയ്യുന്നവരെല്ലാം രാഷ്ട്ര വിരുദ്ധരാണെന്ന കേന്ദ്രസർക്കാർ നിലപാട് സിപിഎമ്മിന് ഇല്ല... പുനരധിവാസം ഉൾപ്പെടെ തൊഴിലാളികളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു