എഴുതിയില്ലെന്നും കിട്ടിയില്ലെന്നും പറയുന്ന കത്തിനെ കുറിച്ച് ഒന്നും പറയാനില്ല: എംബി രാജേഷ്
- Published by:Naseeba TC
- news18-malayalam
Last Updated:
എഴുതിയെന്ന് പറയുന്ന ആൾ എഴുതിയില്ലെന്നും മേൽവിലാസക്കാരൻ കിട്ടിയില്ലെന്നും പറയുന്ന കത്തിനെക്കുറിച്ച് ഒന്നും പറയാൻ ഇല്ലെന്ന് മന്ത്രി
തിരുവനന്തപുരം: നഗരസഭയിൽ 295 താൽകാലിക തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി സെക്രട്ടറിക്ക് കത്ത് നൽകിയെന്ന വിവാദത്തിൽ പ്രതികരണവുമായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എഴുതിയെന്ന് പറയുന്ന ആൾ എഴുതിയില്ലെന്നും മേൽവിലാസക്കാരൻ കിട്ടിയില്ലെന്നും പറയുന്ന കത്തിനെക്കുറിച്ച് ഒന്നും പറയാൻ ഇല്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.
മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലേറ്റര്‍ പാഡില്‍ 'സഖാവേ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിന്‍റെ പകര്‍പ്പാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 16നാണെന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട സൈറ്റിന്‍റെ വിവരങ്ങളും കത്തിലുണ്ട്.
advertisement
എന്നാൽ, കത്ത് വിവാദമായതോടെ ഇത്തരമൊരു കത്ത് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും, വാര്‍ത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും വിവരം അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.
ഇങ്ങിനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ലെന്നായിരുന്നു ആര്യാ രാജേന്ദ്രൻ വിശദീകരണം. ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ലെന്ന് ആര്യാ പത്രകുറിപ്പിൽ വ്യക്തമാക്കി. മേയർ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നതെന്നും നഗരസഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
advertisement
തിരുവനന്തപുരം കോർപ്പറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമെന്ന് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിരുവനന്തപുരം നഗരസഭയിലെ താൽകാലിക നിയമനങ്ങൾക്ക് പട്ടിക തേടിയുള്ള മേയറുടെ കത്ത് വിവാദമായതോടെയാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2022 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഴുതിയില്ലെന്നും കിട്ടിയില്ലെന്നും പറയുന്ന കത്തിനെ കുറിച്ച് ഒന്നും പറയാനില്ല: എംബി രാജേഷ്