TRENDING:

'വസ്ത്രധാരണത്തിലേക്ക് ആരും കടന്നുകയറേണ്ട'; അനിൽകുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

Last Updated:

വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല. ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ ഓര്‍മിപ്പിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടിനിലപാടില്‍നിന്ന് വ്യത്യസ്തമാണ്. ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ
advertisement

Also Read- തട്ടം വിവാദം: അനിൽ കുമാറിനെ തള്ളിയ ജലീലിന് പിന്തുണയുമായി എ.എം. ആരിഫ് എംപി

വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യപരമായ അവകാശമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യംകൂടിയാണത്. അതിനാല്‍ത്തന്നെ അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടില്‍നിന്ന് വ്യത്യസ്തമാണ്. വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല. ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ ഓര്‍മിപ്പിച്ചു.

Also Read- ‘കെ.എം ഷാജിയുടെ സംസ്കാരശൂന്യത ലീഗിൻ്റെയല്ലാത്തത് പോലെ, അനിൽകുമാറിൻ്റെ അഭിപ്രായം സിപിഎമ്മിൻ്റേതുമല്ലെന്ന് തിരിച്ചറിയണം’; കെ.ടി ജലീല്‍

advertisement

ഹിജാബ് പ്രശ്‌നം ഉയര്‍ന്നുവന്ന സമയത്തുതന്നെ സിപിഎം അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിങ്ങളുടെ വസ്ത്രധാരണം കോടതിയുടെ പ്രശ്‌നമായി മാറ്റുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read- ‘മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളെ അപമാനിച്ച കെ. അനിൽകുമാർ മാപ്പ് പറയണം’: കേരള മുസ്ലിം ജമാഅത്ത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് നേരത്തേ അനില്‍കുമാര്‍ പറഞ്ഞിരുന്നു. മുന്‍മന്ത്രി കെ ടി ജലീല്‍, എ എം ആരിഫ് എം പി, ഇരുവിഭാഗം സമസ്ത നേതാക്കള്‍ തുടങ്ങിയവരെല്ലാം പരാമര്‍ശത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വസ്ത്രധാരണത്തിലേക്ക് ആരും കടന്നുകയറേണ്ട'; അനിൽകുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
Open in App
Home
Video
Impact Shorts
Web Stories