ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികൾ ഷർട്ടും പാന്റും ആൺകുട്ടികളെന്ന് ധരിപ്പിച്ച് സമരത്തിനിറങ്ങുന്നുവെന്നായിരുന്നു ഇപിയുടെ പരാമർശം.
‘ മൂന്നാളെ കരിങ്കല്ലും കൊണ്ട്, കറുത്ത തുണിയും കെട്ടി, പെണ്‍കുട്ടികളാണെങ്കില്‍ അവരുടെ മുടിയെല്ലാം ഒന്ന് ഇത് ചെയ്ത്. നല്ല ഷര്‍ട്ടും പാന്റ്‌സുമൊക്കെ ഇട്ട് ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ച് നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുത്’ ജയരാജൻ പറഞ്ഞിരുന്നത്.
advertisement
ഇ പി ജയരാജന്റെ ഈ പ്രസ്താവന തള്ളാതെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ഇപി പറഞ്ഞത് പൊലീസ് തിരിച്ചറിഞ്ഞില്ല എന്നതാണ്. അത് സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ കടുത്ത ശത്രു ആര്‍എസ്എസ് ആണെന്നും കോണ്‍ഗ്രസും ഇതേ സമീപനം സ്വീകരിച്ചു പോന്നവരാണെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.