ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ സഹകരിക്കും. ആശങ്കയില്ല. തിരിച്ചറിയൽ രേഖകൾ അടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read- കരുവന്നൂരിൽ നടന്നത് 90 കോടിയുടെ കള്ളപ്പണ ഇടപാട്; ഇ.ഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു
55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പ്രധാന സിപിഎം നേതാക്കളിലേക്ക് ഇ ഡി അന്വേഷണം നീളുന്നത്. ഇതിന്‍റെ ഭാഗമായാണ് എം എം വർഗീസിന്‍റെ ചോദ്യം ചെയ്യൽ. സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തൽ, ചില വ്യക്തികൾക്ക് ചിട്ടി കിട്ടുന്നതിനായി വർഗീസ് ഇടപെട്ടതായുള്ള മൊഴികൾ എന്നിവയിലാകും ഇ ഡി വർഗീസിൽ നിന്ന് വിവരങ്ങൾ തേടുക.
advertisement
ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്നാണ് വർഗീസിനോട് കഴിഞ്ഞ ദിവസം ഇ ഡി ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ഹാജരാകാൻ സാധിക്കില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും വർഗീസ് ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം നിരസിച്ച ഇ ഡി ഇന്ന് തന്നെ ഹാജരാകണമെന്ന് നിർദേശിക്കുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ ഭരണസമിതിയംഗങ്ങൾക്കെതിരെ ജില്ല സെക്രട്ടറിയായ വർഗീസ് നടപടി സ്വീകരിച്ചിരുന്നു. ഇതേകുറിച്ചും തട്ടിപ്പിൽ ഉന്നത നേതാക്കൾക്കുള്ള പങ്കിനെ കുറിച്ചും വിശദമായി അറിയാനാണ് ഇ ഡിയുടെ നീക്കം.