കഴിഞ്ഞ ആഴ്ച കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ വിവിധ മുസ്ലീം സംഘടനകൾ പങ്കെടുത്തിരുന്നു. ഈ സെമിനാറിലേക്ക് സിപിഎം ലീഗിനെ ക്ഷണിച്ചത് വിവാദമായിരുന്നു. പിന്നീട് സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് ലീഗ് അറിയിക്കുകയായിരുന്നു. യുഡിഎഫിനൊപ്പം നിൽക്കുന്നതിനാലാണ് സിപിഎം സെമിനാറിൽ പങ്കെടുക്കാത്തതെന്നും ലീഗ് അന്ന് അറിയിച്ചിരുന്നു.
പിന്നീട് ഏക സിവിൽ കോഡ് വിഷയത്തിൽ ആര് സെമിനാർ സംഘടിപ്പിച്ചാലും പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ സിപിഎം നേതൃത്വം തീരുമാനമെടുത്തത്.
advertisement
മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെമിനാറിലേക്ക് ജമാ അത്തെ ഇസ്ലാമിയെ ഉൾപ്പടെ ക്ഷണിച്ചിട്ടുണ്ട്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും ചെയര്‍പേഴ്‌സണ്‍.