TRENDING:

Cpm | സി.പി.എം ജില്ലാ സമ്മേളനം വെട്ടി ചുരുക്കും; മൂന്ന് ദിവസത്തെ സമ്മേളനം രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കും

Last Updated:

സമ്മേളനം ശനിയാഴ്ച്ച രാത്രിയോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അവസാനിപ്പിക്കുവാനാണ് ആലോചന നടക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് വ്യാപനം രൂക്ഷമാക്കുന്ന സാഹചര്യത്തിലും സമ്മേളനം നടത്തിപ്പിൻ്റെ പേരിൽ വലിയ വിമർശനം ഉയരുന്ന സാഹചര്യത്തിലും സി. പി. എം തൃശ്ശൂർ ജില്ലാ സമ്മേളനം രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കുവാനാണ് ആലോചന നടക്കുന്നത്. 21, 22, 23 തീയതികളിലായി നിശ്ചയിച്ച സമ്മേളനം ശനിയാഴ്ച്ച രാത്രിയോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അവസാനിപ്പിക്കുവാനാണ് ആലോചന നടക്കുന്നത്.
advertisement

ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം കൊണ്ട് വരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇക്കാര്യം പ്രതിനിധി സമ്മേളനത്തിൽ ചർച്ച ചെയ്യും. പാർട്ടിയിലെ പൊതു അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം അന്തിമ ഉണ്ടാവുക. പാർട്ടി സമ്മേളനം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

വസ്തുതകൾ അറിയാതെയാണ് വി. ഡി സതീശൻ വിമർനങ്ങൾ ഉന്നയിക്കുന്നത്. സി. പി. എം രോഗം വരാതിരിക്കുവാൻ ഇടപെടുന്നവരാണ്. പാർട്ടിക്കാർ എല്ലാവർക്കും രോഗം വരണമെന്ന് തങ്ങൾക്ക് ആഗ്രഹമില്ല. 450 ലധികം പ്രതിനിധികൾ പങ്കെടുക്കേണ്ട സമ്മേളനത്തിൽ 175 പേർ മാത്രമാണ് പങ്കെടുക്കുന്നത്. കോവിഡ് മൂലമാണ് പ്രതിനിധികളുടെ എണ്ണം വെട്ടി ചുരുക്കിയത്.

advertisement

സമ്മേളനത്തിൻ്റെ ഭാഗമായി നിശ്ചയിച്ച പൊതുസമ്മേളനം റദ്ദാക്കിയത് കൊവിഡ് മൂലമാണ്. സമ്മേളനം നാളെ അവസാനിപ്പിക്കുന്നതിനെ കുറിച്ച് പാർട്ടി ചർച്ച ചെയ്യുമെന്ന്  കോടിയേരി വ്യക്തമാക്കി.

സി. പി. എം മരണത്തിൻ്റെ വ്യാപാരികളാണെന്ന കെ.മുരളീധരൻ്റെ പ്രസ്താവന പരിഹാസത്തോടെയാണ് കൊടിയേരി നേരിട്ടത്. ചൂട് കൂടിയാൽ കൊറോണ വൈറസ് ചാകുമെന്ന് പറഞ്ഞയാളാണ് കെ. മുരളീധരനെന്നും കൊടിയേരി പരിഹസിച്ചു.

തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 16 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള 175 പ്രതിനിധികൾ പങ്കെടുക്കുന്നത്. ഇതിന് പുറമെ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളും, വാളൻ്റിയർമാരും വരുന്നതോടെ സമ്മേളന നഗറിലെ അംഗസംഖ്യ 200 ഓളം വരും. 500 പേർക്ക് പങ്കെടുക്കാവുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സമ്മേളനമെന്നാന്ന് സി.പി.എം അവകാശവാദം.

advertisement

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, കുന്നംകുളം മേഖലയിലെ വിഭാഗിയത, ജില്ലയിലെ സംഘടനാ വിഷയങ്ങളും, സംസ്ഥാന സർക്കാരിന്റെ പ്രവർത്തന വിലയിരുത്തലും സമ്മേളനത്തിൽ ചർച്ചയാവും . 16 ജില്ല കമ്മിറ്റികളും ഔദ്യോഗിക പക്ഷത്തുള്ളവരായതിനാൽ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ പേരുകൾ ഉയർന്നു വരാനിടയില്ല. നിലവിലെ സെക്രട്ടറി എം എം വർഗീസ് തുടരും.  പൊതു സമ്മേളനം പ്രകടനം  എന്നിവ നേരത്തെ തന്നെ ഒഴിവാക്കിയുണ്ട്. എങ്കിലും കോവിഡ് വ്യാപനത്തിനിടയിൽ നടക്കുന്ന സമ്മേളനത്തിന് എതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എം. എ. ബേബി ഉത്ഘാനം ചെയ്ത സമ്മേളനത്തിൽ എ. വിജയരാഘവൻ, എ. കെ. ബാലൻ, മന്ത്രിമാരായ കെ. രാധകൃഷ്ൺ, ആ ബിന്ദു. തുടങ്ങിയ മുതിർന്ന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ത്യശ്ശൂർ സമ്മേളനത്തിന് പുറമെ കാസർഗോഡ് ജില്ലാ സമ്മേളനവും ഈ ദിവസങ്ങളിലാണ് നടക്കുന്നത്

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Cpm | സി.പി.എം ജില്ലാ സമ്മേളനം വെട്ടി ചുരുക്കും; മൂന്ന് ദിവസത്തെ സമ്മേളനം രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കും
Open in App
Home
Video
Impact Shorts
Web Stories