ഡിസംബറിൽ മലപ്പുറത്ത് പാർട്ടിമുഖപത്രമായ ദേശാഭിമാനി സംഘടിപ്പിച്ച സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് പുസ്തകം. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മലപ്പുറത്തിന്റെ സൂഫി പാരമ്പര്യത്തെക്കുറിച്ച് പറയുന്നതും തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചൻപറമ്പിന്റെ മതേതര സ്വഭാവം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയക്കുറിച്ച് എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ കുറിപ്പും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
''എപ്പോഴും സാമുദായിക സൗഹാർദം പാലിച്ചുപോരുന്ന ജില്ലയാണ് മലപ്പുറം. ജില്ലയുടെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചെറുത്തു തോൽപിക്കുകയാണ്'', ശിഹാബ് തങ്ങൾ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അക്രമികൾ അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ വാതിലുകൾ തീയിട്ടപ്പോൾ, പിതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നടത്തിയ ഇടപെടലിനെക്കുറിച്ചു പറഞ്ഞ ശിബാബ് തങ്ങൾ. ഈ ജില്ലയുടെ വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്, ഒരു ജനവിഭാഗത്തെയും അതിൽ നിന്നും ഒഴിവാക്കിയിട്ടില്ല എന്ന് അഭിപ്രായപ്പെട്ടു.
advertisement
മലപ്പുറം ജില്ലയ്‌ക്കെതിരെ പ്രചരിക്കുന്ന അപവാദങ്ങളെ ചെറുക്കാനുള്ള ശ്രമം കൂടിയാണ് പുതിയ പുസ്തകമെന്ന് പ്രസാധകർ പറഞ്ഞു. ജില്ലയെ തീവ്രവാദ പ്രവർത്തനങ്ങളുടെയും മതമൗലികവാദത്തിന്റെയും കേന്ദ്രമായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും. കൊളോണിയൽ ഭരണാധികാരികൾ ജനങ്ങൾക്കിടയിൽ ഊട്ടിയുറപ്പിച്ച മിഥ്യാധാരണകളാണ് ഇപ്പോൾ വർഗീയവാദികളും ഏറ്റുപിടിക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.
മലപ്പുറം മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ അവതരിപ്പിച്ച 184 പ്രബന്ധങ്ങളിൽ 157 എണ്ണവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്'', പുസ്തകത്തിന്റെ കോർഡിനേറ്റിംഗ് എഡിറ്റർ രാജീവ് സി വി പറഞ്ഞു. ജില്ലയിലെ ജനങ്ങളുടെ ബഹുസ്വര സ്വഭാവം മുതൽ പ്രദേശത്തെ ശിലായുഗ സംസ്കാരം വരെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ചാണ് ഈ പ്രബന്ധങ്ങൾ.
കരുവാരക്കുണ്ടിലെ ഇരുമ്പയിര് ഖനനം പോലെ, ജില്ലയെക്കുറിച്ച് അധികം അറിയപ്പെടാത്ത കാര്യങ്ങളെക്കുറിച്ചാണ് ഒരു പ്രബന്ധം. മറ്റൊന്ന് ആദിവാസികളുടെയും തീരദേശത്തെ ജനങ്ങളുടെയും ജീവിതത്തെക്കുറിച്ചുള്ളതാണ്. ഗൾഫ് കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.