വര്‍ഗീയ ശക്തികളൊഴിച്ച് എല്ലാവരുടേയും പിന്തുണ വേണം. ഒരു നിലപാട് സ്വീകരിക്കുന്നവരെയാണ് ഞങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന് ഒരു നിലപാടില്ലാത്തത് കൊണ്ടാണ് അവരെ ക്ഷണിക്കാത്തത്. ഓരോ സംസ്ഥാനത്തും അവര്‍ക്ക് ഓരോ നിലപാടാണ്. നാല് സെമിനാറുകള്‍ നടത്താനാണ് തീരുമാനം. ഏക സിവില്‍കോഡിനെതിരെ അത്തരത്തില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളുണ്ടാകും.
Also Read- സിപിഎം ഏക സിവിൽ കോഡ് സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കുമോ?
മുസ്ലിം സമുദായത്തിനകത്ത് ഏകസിവിൽ കോഡിനെതിരെ ഒറ്റ മനസ്സാണ്. അത് സിപിഎം തിരിച്ചറിയുന്നുണ്ട്. മുസ്ലിം ലീഗ് യോഗത്തില്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യേണ്ടത് അവരുടെ തീരുമാനമാണ്. ഇവിടെയൊരു വിശാലമായ ഐക്യപ്രസ്ഥാനം രൂപപ്പെടണം. അതിന്റെ ഭാഗമായി ഒരു വിശാലമായ കാല്‍വെപ്പാണ് തങ്ങള്‍ നടത്തിയിട്ടുള്ളത്. അതില്‍ എല്ലാവരും പങ്കെടുക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
advertisement
Also Read- ‘ക്രൈസ്തവരെ അവഹേളിച്ച എം.വി. ഗോവിന്ദൻ മാപ്പുപറഞ്ഞ് പരാമർശം പിൻവലിക്കണം’: ഇരിങ്ങാലക്കുട രൂപത
ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ നിലപാട് എടുക്കുന്ന ആരുമായും ചേര്‍ന്ന് പോകാനാണ് തീരുമാനമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിലെ പള്ളികളെ കുറിച്ച് താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ‘അവിടെ പോയപ്പോള്‍ കണ്ട ചിത്രം ഞാന്‍ പറഞ്ഞതാണ്. അത് ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കാന്‍ വേണ്ടി പറഞ്ഞതല്ല’ ഗോവിന്ദന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ അപലപിച്ച് പാസ്റ്റര്‍ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു.
ക്രൈസ്തവ പൗരോഹിത്യത്തെയും സന്ന്യാസത്തെയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമായിക്കണ്ട് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തിയ പ്രസ്താവന അപലപനീയമാണെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇരിങ്ങാലക്കുട രൂപതയും ഈ വിഷയത്തിൽ എം വി ഗോവിന്ദൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.