'ഇഎംഎസിന്റേത് ശരിയായ നിലപാട്, ആ ചര്‍ച്ച ഇപ്പോള്‍ വേണ്ട, അതിനല്ല ഇപ്പോൾ പ്രസക്തി'; സിപിഎം നേതാവ് എ വിജയരാഘവന്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ഏക സിവില്‍ കോഡില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് കോണ്‍ഗ്രസെന്നും അദേഹം കുറ്റപ്പെടുത്തി
പാലക്കാട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ ഇഎംഎസിന്റെ നിലപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് എ വിജയരാഘന്‍. ഇഎംഎസ് സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നു. അത്തരം ചര്‍ച്ചകളിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ലെന്നും ഇപ്പോള്‍ അതിനല്ല പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.
‘ഇഎംഎസ്. സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നു. ശരീഅത്ത് വിവാദമൊന്നും നടന്നിട്ടില്ല. ഇഎംഎസ് ഉന്നയിച്ച കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് ശരീഅത്തിന് എതിരാണ് എന്നൊക്കെ അന്ന് പ്രചരിപ്പിച്ചിട്ടുണ്ട്. അത് കാല്‍നൂറ്റാണ്ട് മുമ്പുണ്ടായ കാര്യമാണ്. ആ ചര്‍ച്ചയിലേക്ക് ഇപ്പോള്‍ പോകണ്ട. ആ ചര്‍ച്ചയല്ല ഇപ്പോള്‍ പ്രസക്തം. അന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ കേന്ദ്രത്തില്‍ ബിജെപിയില്ല. അമിത് ഷാ ആഭ്യന്തരമന്ത്രിയല്ല, നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടില്ല’, എ വിജയരാഘവന്‍ പറഞ്ഞു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ ബിജെപി ഉയര്‍ത്തിയ സാഹചര്യത്തിന്റെ ഗൗരവം കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസ് പ്രകടിപ്പിച്ച അഭിപ്രായം വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതായിരുന്നില്ല. കേരളത്തില്‍ സിപിഎം നടപ്പിലാക്കുന്നത് നരേന്ദ്രമോദിയുടെ നയങ്ങളാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ വിഷയം വരുമ്പോഴും സിപിഎമ്മിനെ ആക്രമിക്കുകയെന്ന വളരെ സങ്കുചിതവും ഹീനവുമായ രാഷ്ട്രീയ നിലപാടാണ് കോണ്‍ഗ്രസിന്റേത്. ഏക സിവില്‍ കോഡില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് കോണ്‍ഗ്രസെന്നും അദേഹം കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 08, 2023 7:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇഎംഎസിന്റേത് ശരിയായ നിലപാട്, ആ ചര്‍ച്ച ഇപ്പോള്‍ വേണ്ട, അതിനല്ല ഇപ്പോൾ പ്രസക്തി'; സിപിഎം നേതാവ് എ വിജയരാഘവന്‍