യുഡിഎഫ് പിന്തുണയിൽ ഭരിക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് രാജിവയ്ക്കാൻ നിർദ്ദേശം നൽകിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ നാട്ടിൽ തന്നെ കോൺഗ്രസ് പിന്തുണയിൽ ഭരണം നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിവാദമാകുമെന്നതാണ് രാജി നിർദ്ദേശത്തിൻ്റെ അടിസ്ഥാനം. സിപിഎമ്മും രമേശ് ചെന്നിത്തലയും തമ്മിൽ ഒത്തുകളിയാണെന്ന് പ്രചരണം ബി ജെ പി ശക്തമാക്കുകയും ചെയ്യുന്നു.
Also Read സമരം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ; സർക്കാർ നിയമനിർമ്മാണം നടത്തും വരെ സമരമെന്ന് സഭ
advertisement
സംസ്ഥാന നേതൃത്വത്തിൻ്റെ വിമർശനത്തെ തുടർന്നാണ് പ്രശ്നം ജില്ലാ നേതൃത്വം ചർച്ച ചെയ്തതെന്നാണ് സൂചന. ചെന്നിത്തല പഞ്ചായത്തിൽ എൻഡിഎ ആറ്, LDF 5, യുഡിഎഫ് 6, കോൺഗ്രസ് വിമതൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഇക്കുറി പട്ടികജാതി വനിതാ സംവരണമാണ് അധ്യക്ഷ പദവി. യുഡിഎഫിന് സംവരണ അംഗം ഇല്ല. LDFനും NDAക്കും ഉണ്ട്. തുടർന്ന് മത്സരം വന്നപ്പോൾ UDF LDFന് പിന്തുണ നൽകുകയായിരുന്നു.
എന്നാൽ UDF പിന്തുണയിൽ അധ്യക്ഷ സ്ഥാനം LDFന് ലഭിച്ച തിരുവൻവണ്ടൂരിൽ തെരഞ്ഞെടുപ്പ് ദിവസം തന്നെ CPM രാജി സമർപ്പിച്ചിരുന്നു. അധികാരത്തിൽ തുടർന്ന ചെന്നിത്തലയിലെ ആഴ്ചകൾക്ക് ശേഷമുള്ള രാജി തീരുമാനം പ്രശ്നം സംസ്ഥാന തലത്തിൽ ചർച്ചയായതോടെയാണെന്ന് വേണം കരുതാൻ.