സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തു വന്നത് അന്വേഷിക്കണമെന്ന് ഇ.ഡി ജയിൽ മേധാവിക്ക് കത്ത് നൽകിയിരുന്നു. ഈ കത്ത് ജയിൽ വകുപ്പ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇ.ഡിയുടെ കത്തിന് മറുപടി നല്‍കുന്നതിന് ആവശ്യമായ അന്വേഷണം നടത്തണമെന്നും ജയില്‍ വകുപ്പ് ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടിരുന്നു.
advertisement
ഇ.ഡി. ആദ്യം നല്‍കിയ കത്തിന് ജയില്‍ വകുപ്പ് മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന് ഇ.ഡി. രണ്ടാമതും കത്ത് നല്‍കി. ഇതോടെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിക്കാൻ തയാറായത്. അതേസമയം രണ്ടാമത് തവണയും കത്ത് ലഭിച്ചത് ജയിൽ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ശബ്ദം സ്വപ്‌നയുടെതല്ലെന്നും ചോർന്നത് ജയിലിൽ നിന്നല്ലെന്നും ജയിൽവകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനാൽ അന്വേഷണം നടത്താനാകില്ലെന്ന നിലപാടും ജയിൽ അധികൃതർ സ്വീകരിച്ചു.എന്നാൽ ശബ്ദരേഖ ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്ന ഇഡി അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
ശബ്ദരേഖയിൽ ഇഡിയുടെ പേര് പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാൻ കേന്ദ്ര ഏജൻസി ശ്രമിച്ചുവെന്ന ആരോപണമാണ് ഇതിലുള്ളത്.