'ഞാൻ പറഞ്ഞതാണോയെന്ന് ഉറപ്പില്ല; മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകൾ കടന്നുവരും': ശബ്ദ സന്ദേശത്തെ കുറിച്ച് സ്വപ്നയുടെ മൊഴി

Last Updated:

ശബ്ദസന്ദേശം കൃത്രിമമാണോയെന്നു കണ്ടെത്താൻ വിശദ അന്വേഷണം വേണമെന്നും ഡി.ഐ.ജി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: രാഷ്ട്രീയ വിവാദത്തിനിടയാക്കിയ ശബ്ദ സന്ദേശം തന്റേതു തന്നെയാണോയെന്ന് ഉറപ്പില്ലെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സുരേഷ് ജയിൽ ഡി.ഐ.ജി അജയകുമാറിനു നൽകിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശബ്ദസന്ദേശം കൃത്രിമമാണോയെന്നു കണ്ടെത്താൻ വിശദ അന്വേഷണം വേണമെന്നും ഡി.ഐ.ജി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ വിദഗ്ധാന്വേഷണം ആവശ്യപ്പെട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കത്തു നൽകി.
സന്ദേശത്തിൽ കൂടുതലും കൃത്യമായ മലയാളത്തിലാണു സംസാരം. രണ്ടോ മൂന്നോ വാക്കേ ഇംഗ്ലിഷിലുള്ളൂ. എന്നാൽ താൻ മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ കൂടുതലും ഇംഗ്ലിഷിലാണു സംസാരിക്കുന്നതെന്നാണ് സ്വപ്ന മൊഴി നൽകിയത്. മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകളാകും കൂടുതലും കടന്നുവരികയെന്നും സ്വപ്ന പറഞ്ഞതായി ഡി.ഐ.ജിയുടെ റിപ്പോർട്ടിലുണ്ട്.  മാനസിക, ശാരീരിക അവസ്ഥ മോശമായതിനാലാണ് ശബ്ദ രേഖയിലുള്ളത് താൻ പറഞ്ഞത് തന്നെയാണെയെന്ന് ഉറപ്പാക്കാൻ ആകാത്തതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
advertisement
അതേസമയം സ്വപ്നയുടേതായി പുറത്തു വന്ന ശബ്ദം അട്ടക്കുളങ്ങര വനിതാ ജയിലിൽ നടന്നതല്ലെന്നാണ് ജയിൽ വകുപ്പ് വിശദീകരിക്കുന്നത്.
എം. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് മൊഴി നൽകണമെന്നും എങ്കിൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് ശബ്ദ സന്ദേശത്തിന്റെ ചുരുക്കം. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണം എന്ന സർക്കാർ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ശബ്ദരേഖ. എന്നാൽ ശബ്ദരേഖ സ്വപ്നയുടെത് ആണോയെന്നും ആണങ്കിൽ ആരോട് സംസാരിച്ചതാണന്നും വ്യക്തതയില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞാൻ പറഞ്ഞതാണോയെന്ന് ഉറപ്പില്ല; മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകൾ കടന്നുവരും': ശബ്ദ സന്ദേശത്തെ കുറിച്ച് സ്വപ്നയുടെ മൊഴി
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement