മക്കളെ ഉപദ്രവിക്കുന്ന ഭാര്യ, ഒപ്പം ജീവിക്കുന്ന തന്നെയും ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്യുമെന്ന് ഭർത്താവ് ആശങ്കപ്പെടുന്നതിൽ ന്യായമുണ്ട്. ശാരീരിക ഉപദ്രവം മാത്രമല്ല, മാനസിക പീഡനവും ഉപദ്രവത്തിന്റെ ഗണത്തില്‍പ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
2019ല്‍ കോട്ടയം കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചതു ചോദ്യം ചെയ്തും ജീവനാംശം കൂട്ടിച്ചോദിച്ചും ഭാര്യ നൽകിയ ഹർജികളും ജീവനാംശം നൽകാൻ വിധിച്ചതിനെതിരെ ഭർത്താവ് നൽകിയ ഹർജിയും പരിഗണിച്ചാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
രണ്ടാനമ്മയുടെ ഉപദ്രവങ്ങളെ കുറിച്ച് മക്കളുടെ മൊഴികൾ ഉൾപ്പെടെ പരിഗണിച്ചാണ് കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്.
Summary: The Kerala High Court has ruled that a stepmother's cruelty towards her husband's children from his first marriage can be grounds for divorce. A Division Bench of the High Court clarified that abusing the children is a form of cruelty sufficient to grant a divorce from the spouse.