ദുബായ്, ഷാർജ യാത്രകൾ സംബന്ധിച്ച അനുമതി പത്രം ഉൾപ്പെടെയുള്ള രേഖകളാണ് കസ്റ്റംസ് മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മതഗ്രന്ഥം സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം മാത്രമാണ് തനിക്കെന്നും സിആപ്റ്റിലെത്തിച്ച മതഗ്രന്ഥം വിതരണം ചെയ്തിട്ടില്ലെന്നും മന്ത്രി കസ്റ്റംസിനോട് വ്യക്തമാക്കി.
മതഗ്രന്ഥം ഇറക്കുമതി ചെയ്തത് കോണ്‍സുലേറ്റും ഇളവു നല്‍കിയത് കസ്റ്റംസും ആണെന്നിരിക്കെ വിതരണം ചെയ്തതിന്റെ ഉത്തരവാദിത്തം മാത്രമേ തനിക്കുള്ളൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. നികുതി ഇളവോടെ ഇറക്കുമതി ചെയ്ത മതഗ്രന്ഥം കോൺസുലേറ്റിനു പുറത്തു വിതരണം ചെയ്യുന്നതു നിയമവിരുദ്ധമല്ലേയെന്ന ചോദ്യത്തിന്, 25 ജീവനക്കാര്‍ മാത്രമുള്ള കോണ്‍സുലേറ്റിലേക്ക് എണ്ണായിരത്തില്‍പ്പരം മതഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു മറുപടി.
advertisement
പുസ്തക മേളയിൽ പങ്കെടുക്കാൻ ഷാർജയിലും തിരൂരങ്ങാടി പിഎസ്എംഒ കോളജ് പൂർവവിദ്യാർഥി സംഗമത്തിനായി ദുബായിലും നടത്തിയ യാത്രകളുടെ രേഖകളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷാർജ യാത്രയുടെ ചെലവ് സംഘാടകരാണു വഹിച്ചത്. ദുബായ് യാത്ര സ്വന്തം ചെലവിലായിന്നെന്നും ജലീൽ മൊഴി നൽകി. എംഎൽഎമാരായ മാണി സി.കാപ്പൻ, എൻ.ഷംസുദ്ദീൻ, ടി.വി. ഇബ്രാഹിം എന്നിവരും ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. മുൻകൂർ അനുമതിയോടെയായിരുന്നു യാത്രകളെന്നും ജലീൽ വ്യക്തമാക്കി.