TRENDING:

M Shivashankar | ഇഡിക്ക് പിന്നാലെ കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന ആരോപണം അസംബന്ധമെന്ന് കസ്റ്റംസ്

Last Updated:

മാധ്യമങ്ങൾക്ക്  രേഖ ചോർത്തി നൽകി എന്ന സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ ജിയോ പോളിന്റെ ആരോപണം അസംബന്ധമാണെന്നാണ് കസ്റ്റംസ് നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ ശിവശങ്കറെ കസ്റ്റംസും ചോദ്യം ചെയ്യും. ഇ ഡിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇതിനിടെ മാധ്യമങ്ങൾക്ക്  രേഖ ചോർത്തി നൽകി എന്ന സ്വപ്ന സുരേഷിന്റെ അഭിഭാഷകന്റെ ആരോപണം അസംബന്ധമെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയിൽ മറുപടി സത്യവാങ്ങ്മൂലം നൽകി.
advertisement

സ്വർണക്കടത്ത് കേസിൽ അഞ്ചാം പ്രതിയായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നൽകിയിരിക്കുന്നത്. നേരത്തെ മൂന്നു പ്രാവശ്യം കസ്റ്റംസ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു. ജൂലൈ 15ന് തിരുവനന്തപുരം കസ്റ്റംസ് ഓഫിസിലായിരുന്നു ആദ്യ ചോദ്യം ചെയ്യൽ. പിന്നീട് ഒക്ടോബർ ഒമ്പതിന് കൊച്ചി കസ്റ്റംസ് ഓഫീസിൽ. ഈ ചോദ്യം ചെയ്യൽ തൊട്ടടുത്ത ദിവസവും തുടർന്നു.

You may also like:Local Body Elections 2020 | ചരിത്രം മാറ്റാൻ കൊച്ചി; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ട്രാൻസ്‍ജൻഡർ [NEWS]'പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി': രാഷ്ട്രീയം വ്യക്തമാക്കി നടൻ ദേവൻ [NEWS] ഫാഷൻ ഗോൾഡ് തട്ടിപ്പിന് പിന്നാലെ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; നൂറോളം പേർ തട്ടിപ്പിനിരയായെന്ന് റിപ്പോർട്ട് [NEWS]

advertisement

എന്നാൽ, ശിവശങ്കറിനെ സ്വർണക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ കസ്റ്റംസിന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. ഈ മാസം 16ന് രാവിലെ 10 മുതൽ 5 മണി വരെയാണ് ചോദ്യം ചെയ്യാൻ അനുമതി.

ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും അര മണിക്കൂർ ഇടവേള അനുവദിക്കണം. ആവശ്യമെങ്കിൽ അഭിഭാഷകനുമായി കൂടിയാലോചന നടത്താനും കോടതി ശിവശങ്കറിന് അനുമതി നൽകി.

advertisement

ഇതിനിടെ മാധ്യമങ്ങൾക്ക്  രേഖ ചോർത്തി നൽകി എന്ന സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ ജിയോ പോളിന്റെ ആരോപണം അസംബന്ധമാണെന്നാണ് കസ്റ്റംസ് നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിയമത്തിന്റെ പിൻബലമില്ലാത്ത കാര്യങ്ങളാണ് ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.ഏത് ഉദ്യോഗസ്ഥനാണ് അല്ലെങ്കിൽ  ഏത് മാധ്യമമാണ് രേഖ ചോർത്തിയതെന്ന് ഹർജിയിലില്ല. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന പ്രതിയുടെ അഭിഭാഷകൻ, മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഹർജി നൽകിയത് ശരിയായില്ലെന്ന് കസ്റ്റംസ് നൽകിയ മറുപടിയിൽ പറഞ്ഞിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
M Shivashankar | ഇഡിക്ക് പിന്നാലെ കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന ആരോപണം അസംബന്ധമെന്ന് കസ്റ്റംസ്
Open in App
Home
Video
Impact Shorts
Web Stories