TRENDING:

'കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി'; പത്തനംതിട്ട സിപിഎമ്മിൽ സൈബർ പോര് രൂക്ഷം

Last Updated:

വീണാ ജോർജിനെ ഒതുക്കി ആറന്മുള സീറ്റ് നേടാൻ സനൽ കുമാർ ശ്രമിക്കുന്നു എന്ന ചെമ്പടയുടെ പോസ്റ്റ് വിവാദമായിരുന്നു. സംഭവത്തില്‍ സനൽകുമാർ പൊലീസിൽ പരാതി നൽകി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട സിപിഎമ്മില്‍ സൈബർ പോര് രൂക്ഷമാകുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആർ സനൽ കുമാറിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. 'കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി' എന്നാണ് സനലിൻ്റെ നിലപാട് എന്നാണ് വിമർശനം. 'ആറന്മുളയുടെ ചെമ്പട' എന്ന അക്കൗണ്ടിലൂടെയാണ് മന്ത്രി വീണാ ജോർജിനെ അനുകൂലിച്ചും സനൽ കുമാറിനെ വിമർശിച്ചും തുടർച്ചയായി പോസ്റ്റുകൾ വരുന്നത്.
ആറന്മുളയുടെ ചെമ്പട എന്ന പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്
ആറന്മുളയുടെ ചെമ്പട എന്ന പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്
advertisement

ഇതും വായിക്കുക: കോളേജിലെ 'ശത്രു'വായ മണി അടിച്ചുമാറ്റി 28 വര്‍ഷത്തിനു ശേഷം തിരിച്ചു നൽകി എൻജിനീയർ 'മാതൃകയായി'

വീണാ ജോർജിനെ ഒതുക്കി ആറന്മുള സീറ്റ് നേടാൻ സനൽ കുമാർ ശ്രമിക്കുന്നു എന്ന ചെമ്പടയുടെ പോസ്റ്റ് വിവാദമായിരുന്നു. സംഭവത്തില്‍ സനൽകുമാർ പൊലീസിൽ പരാതി നൽകി. ആറന്മുളയുടെ ചെമ്പട എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് സനൽകുമാർ പരാതി നൽകിയത്. അപകീർത്തികരമായ പോസ്റ്റുകളിൽ നടപടി വേണമെന്നാണ് ആവശ്യം. തിരുവല്ല ഡിവൈഎസ്പിക്ക് നൽകിയ പരാതി സൈബർ സെല്ലിന് കൈമാറി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം വി ഗോവന്ദൻ, മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവരെ ടാഗ് ചെയ്താണ് ആറന്മുളയുടെ ചെമ്പട എന്ന പേജിൽ സനല്‍കുമാറിനെതിരായ വിമർശനം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി'; പത്തനംതിട്ട സിപിഎമ്മിൽ സൈബർ പോര് രൂക്ഷം
Open in App
Home
Video
Impact Shorts
Web Stories