കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം. സംഭവസമയത്ത് ശരണ്യയെയും സഹോദര ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനും അമ്മയും ചെമ്മരത്തുമുക്കിൽ രാത്രിയിൽ തട്ടുകടയിൽ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. രാത്രി 11 മണിയോടെ ഉറങ്ങാൻ കിടക്കാ പോയ ശരണ്യയെവീടിനുള്ളില്‍ തൂങ്ങിനിൽക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാൽ എന്താണ് മരണ കാരണം എന്ന് വ്യക്തമല്ല.
Also read-സാമൂഹ്യപ്രവര്‍ത്തക സുരജ എസ് നായരെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
advertisement
ശരണ്യയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ശരണ്യയുടെ മൊബൈൽ ഫോണിൽ ആത്മഹത്യ ചെയ്യുന്നതിനു മുൻപു വന്ന കോളുകൾ നഗരൂർ പൊലീസ് പരിശോധിക്കും.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)