TRENDING:

തിരുവനന്തപുരം മൃ​ഗശാലയിൽ ചത്ത മ്ലാവിന് പേവിഷബാധ; ജീവനക്കാർക്ക് വാക്സിൻ നൽകും

Last Updated:

ഞായറാഴ്ചയാണ് മ്ലാവ് വർ​ഗത്തിൽപ്പെട്ട സാമ്പാർ ‍ഡിയർ ചത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം മൃ​ഗശാലയിൽ ചത്ത മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മ്ലാവ് വർ​ഗത്തിൽപ്പെട്ട സാമ്പാർ ‍ഡിയർ ചത്തത്. മ്ലാവുമായി അടുത്തു ഇടപഴകിയ ജീവനക്കാർക്കെല്ലാം പോസ്റ്റ് ഏസ്പോഷർ ആന്റി റാബീസ് വാക്സിൻ നൽകും. തിങ്കളാഴ്ച മൃഗശാലയിൽ വച്ച് നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയ്ക്കു ശേഷം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിൽ നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മ്ലാവിനെ പാർപ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവൻ മൃ​ഗങ്ങൾക്കും അടിയന്തരമായി ആന്റി റാബീസ് വാക്സിൻ നൽകാനും തീരുമാനമായി. ഇതിനായി വെറ്ററിനറി സർജൻ ‍ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ ടീമിനെ രൂപികരിച്ചു.
News18
News18
advertisement

ബയോ സെക്യൂരിറ്റി മേഖലയായതിനാൽ മ്യൂസിയം പരിധിയിലെ തെരുവു നായ്ക്കളെ പിടികൂടി മാറ്റി പാർപ്പിക്കുന്നതിനു തിരുവനന്തപുരം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ന​ഗരസഭയ്ക്ക് മൃ​ഗശാല കത്ത് നൽകും. പേവിഷബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം മൃ​ഗശാലയിൽ ചത്ത മ്ലാവിന് പേവിഷബാധ; ജീവനക്കാർക്ക് വാക്സിൻ നൽകും
Open in App
Home
Video
Impact Shorts
Web Stories