ഇതിന് തുടക്കമായി തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതായും ഗണേഷ് പറഞ്ഞു. താനും തന്റെ കുടുംബവും ഇതിനായി സമ്മതപത്രം നൽകി. മരിച്ച് കഴിഞ്ഞാൽ അന്ത്യ കർമ്മങ്ങൾക്ക് മൂന്ന് അസ്ഥി മാത്രം മതിയല്ലോ എന്നും ഗണേഷ് കുമാർ പറഞ്ഞു. കേരള കോൺഗ്രസ് ബി സംസ്ഥാന കോൺഫറൻസിന് ശേഷം പ്രതികരിക്കുകയായിരുന്നു ഗണേഷ്.
യുക്രെയ്നിലെ മലയാളികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെൽ കേരള കോൺഗ്രസ് ബി നേതൃയോഗം പ്രശംസിച്ചു. റഷ്യയ്ക്ക് എതിരെ പ്രമേയം പാസാക്കിയിട്ട് കാര്യമില്ല എന്നതിനാൽ പാർട്ടി പ്രവർത്തകർ യുദ്ധം അവസാനിപ്പിക്കാനായി പ്രാർത്ഥിച്ചു എന്നും ഗണേഷ് കുമാർ പറഞ്ഞു.
advertisement
ഇടതുമുന്നണിക്ക് പൂർണ പിന്തുണ നൽകി കേരള കോൺഗ്രസ് ബി മുന്നോട്ട് പോകും.മന്ത്രി സ്ഥാനം അല്ല ലക്ഷ്യം. മന്ത്രി സ്ഥാനം നേരത്തെ എൽ ഡി എഫിൽ ചർച്ച ചെയ്തിട്ടുണ്ട്. അധികാര കസേരയല്ല പ്രധാനം. അധികാരം ഇല്ലാതെയും ഇടത് സർക്കാരിനെ പിന്തുണച്ച് നിന്നിട്ടുണ്ടെന്നും ഗണേഷ് പറഞ്ഞു.
നേതൃനിരയിൽ പുതുതലമുറയെ കൊണ്ട് വന്ന ശേഷം താൻ നേതൃസ്ഥാനം മാറും. തന്നെ മാറ്റാനൊന്നും സാധിക്കില്ല. എന്നാൽ താൻ സ്വയം മാറും.മരണം വരെ നേതാവായി തുടരില്ല. കേരള കോൺഗ്രസ് ബി യിൽ 22000 അംഗങ്ങൾ ഉണ്ട്. അപേക്ഷ സ്വീകരിച്ചാണ് മെമ്പർഷിപ്പ് നൽകിയത്.
Also Read-ന്യൂനമർദം; ഇന്നു മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
കോടതി കേരള കോൺഗ്രസ് ബി യുടെ പ്രവർത്തനം തടഞ്ഞിട്ടില്ല. സംസ്ഥാന കോൺഫറൻസിൽ. 14 ജില്ലാ പ്രസിഡൻ്റുമാരും പങ്കെടുത്തു. 187 അംഗ സംസ്ഥാന ജനറൽ ബോഡി അംഗത്തിൽ 180 പേരും പങ്കെടുത്തു. പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്ന ക്ഷുദ്രശക്തികളെ നിയമപരമായി നേരിടും. യോഗം അലങ്കോലപ്പെടുത്താനായിരുന്നു പ്രത്യക മെസഞ്ചറെ വച്ച് ഓർഡർ എത്തിച്ചത്. അതിനാൽ ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റി വച്ചു.
തലവൂർ ആയൂർവേദ ആശുപത്രിയിൽ പ്രതികരിക്കേണ്ടി വന്നത് വൃത്തി കുറവായതിനാൽ. ഡോക്ടർമാർക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പറയാം. മര്യാദ കെട്ട വാക്ക് ഞാൻ പറഞ്ഞിട്ടില്ല. പൊതു മുതൽ നശിപ്പിക്കാൻ അനുവദിക്കില്ല. വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചതായും ഗണേഷ് കുമാർ പറഞ്ഞു.
Repeatകോടതി കേരള കോൺഗ്രസ് ബി യുടെ പ്രവർത്തനം തടഞ്ഞിട്ടില്ല. സംസ്ഥാന കോൺഫറൻസിൽ. 14 ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തു. 187 അംഗ സംസ്ഥാന ജനറൽ ബോഡി അംഗത്തിൽ 180 പേരും പങ്കെടുത്തു. പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്ന ക്ഷുദ്രശക്തികളെ നിയമപരമായി നേരിടും. യോഗം അലങ്കോലപ്പെടുത്താനായിരുന്നു പ്രത്യക മെസഞ്ചറെ വച്ച് ഓർഡർ എത്തിച്ചത്. അതിനാൽ ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റി വച്ചു.
തലവൂർ ആയൂർവേദ ആശുപത്രിയിൽ പ്രതികരിക്കേണ്ടി വന്നത് വൃത്തി കുറവായതിനാൽ. ഡോക്ടർമാർക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പറയാം. മര്യാദ കെട്ട വാക്ക് ഞാൻ പറഞ്ഞിട്ടില്ല. പൊതു മുതൽ നശിപ്പിക്കാൻ അനുവദിക്കില്ല. വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചതായും ഗണേഷ് കുമാർ പറഞ്ഞു.