TRENDING:

കവിതാമോഷണ വിവാദം; ദീപ ഉപദേശകസ്ഥാനം രാജിവെച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: കവിതാമോഷണ വിവാദത്തിൽപ്പെട്ട അധ്യാപിക ദീപ നിശാന്ത് ഉപദേശക സ്ഥാനം രാജിവെച്ചു. കോളജ് യൂണിയന്‍റെ ഫൈൻ ആർട്സ് ഉപദേശക സ്ഥാനവും ദീപ നിശാന്ത് രാജിവെച്ചു. പ്രിൻസിപ്പലിന് വിശദീകരണം നൽകിയതിനു പിന്നാലെയാണ് ഉപദേശക സ്ഥാനം ദീപ രാജിവെച്ചത്.
advertisement

എകെപിസിടിഎയുടെ മാഗസിനിൽ എസ് കലേഷിന്‍റെ കവിത ദീപ നിശാന്തിന്‍റെ പേരിൽ അച്ചടിച്ചു വന്നിരുന്നു. കവിതാമോഷണ വിവാദം കോളജിന്‍റെ യശസിന് മങ്ങലേറ്റതായി ആക്ഷേപം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ്, പ്രിൻസിപ്പൽ ദീപയോട് വിശദീകരണം തേടിയത്. വിശദീകരണം നൽകിയ ദീപ ഉപദേശകസ്ഥാനം രാജി വെക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

'ഒരുമാസം കൊണ്ടു ജോലി തരാൻ എടുത്തുവച്ചിട്ടില്ല'; സനലിന്റെ ഭാര്യയെ അവഹേളിച്ച് മന്ത്രി മണി

ജാഗ്രത കുറവുണ്ടായെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ദീപ പ്രിൻസിപ്പലിന് നൽകിയ വിശദീകരണം. തന്നെ കവിതാമോഷണ വിവാദത്തിൽ കുടുക്കിയത് ശ്രീചിത്രനാണെന്ന് ദീപ വെളിപ്പെടുത്തിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കവിതാമോഷണ വിവാദം; ദീപ ഉപദേശകസ്ഥാനം രാജിവെച്ചു