TRENDING:

തൃണമൂൽ കോൺഗ്രസിനെ ഘടക കക്ഷിയാക്കണമെന്നാവശ്യം; പിവി അൻവർ യുഡിഎഫ് നേതാക്കൾക്ക് കത്തയച്ചു

Last Updated:

തൃണമൂൽ കോൺഗ്രസിൽ ചേർന്ന രാഷ്ട്രീയ സാഹചര്യവും എംഎൽഎ സ്ഥാനം രാജിവെച്ചതുമുൾപ്പെടെ കത്തിൽ വിശദീകരിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് പിവി അൻവർ യുഡിഎഫ് നേതാക്കൾക്ക് കത്തയച്ചു.10 പേജുള്ള കത്താണ് യുഡിഎഫ് നേതൃത്വത്തിന് അൻവർ കൈമാറിയത്. യുഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്ന് കത്തിൽ പിവി അൻവർ വ്യക്തമാക്കി. തന്നെ യുഡിഎഫിന്റെ ഭാഗമാക്കിയാൽ ഉണ്ടാകുന്ന നേട്ടത്തെക്കുറിച്ചും കത്തിൽ പിവി അൻവർ വിശദീകരിക്കുന്നുണ്ട്.
News18
News18
advertisement

കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെസി വേണുഗോപാൽ തുടങ്ങിയ നേതാക്കൾക്കും ലീഗ് അടക്കമുള്ള മറ്റ്  ഘടകകക്ഷി നേതാക്കൾക്കും ആണ് കത്ത് നൽകിയത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന രാഷ്ട്രീയ സാഹചര്യം, എംഎൽഎ സ്ഥാനം രാജിവെച്ചത് തുടങ്ങിയ കാര്യങ്ങൾ കത്തിൽ വിശദീകരിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് നടക്കാനിരിക്കെയാണ് അൻവർ കത്ത് നൽകിയത്. യോഗത്തിൽ കത്ത് ചർച്ച ചെയ്യുമെന്നാണ് വിവരം. എന്നാൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്നാണ് യുഡിഎഫിലെ ഒരു വിഭാഗത്ത്നിറെ വാദം.നിലവിൽ തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്ററാണ് അൻവർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃണമൂൽ കോൺഗ്രസിനെ ഘടക കക്ഷിയാക്കണമെന്നാവശ്യം; പിവി അൻവർ യുഡിഎഫ് നേതാക്കൾക്ക് കത്തയച്ചു
Open in App
Home
Video
Impact Shorts
Web Stories