പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രവീണ്‍കുമാര്‍,എന്‍.സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടർന്നാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റിലേക്ക് നീങ്ങിയത്.
മൃതദേഹം കാണാനും കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കാണാനും വന്നതാണെന്നും അതിന് അനുമതി നൽകാത്തത് സർക്കാരിന് പലതും ഒളിച്ച് വയ്ക്കാനുള്ളതു കൊണ്ടാണെന്നും സിദ്ധിഖ് ആരോപിച്ചു.
Also Read ബാണാസുര മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മരിച്ചത് തമിഴ്നാട് സ്വദേശി വേൽമുരുകനെന്ന് പൊലീസ് സ്ഥിരീകരിച്ചു
advertisement
വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് പോലീസ് നടപടിയെന്ന് എം.കെ രാഘവൻ എം.പിയും ആരോപിച്ചു.
തണ്ടർ ബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശി വേല്‍മുരുകന്‍ (33) ആണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. . സര്‍ക്കാരിനെതിരെ ഗോത്ര വിഭാഗക്കാരെ പോരാടാൻ പ്രേരിപ്പിക്കുകയും ഇവർക്ക് ആയുധ പരിശീലനം നൽകുകയും സംഘത്തിലേക്കു കൂടുതല്‍പേരെ ചേര്‍ക്കുകയുമാണ് ഇയാളുടെ പ്രധാന ചുമതലകളെന്നുമാണ് പൊലീസ് വിശദീകരിച്ചത്.
