ബാണാസുര മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മരിച്ചത് തമിഴ്നാട് സ്വദേശി വേൽമുരുകനെന്ന് പൊലീസ് സ്ഥിരീകരിച്ചുകൽപറ്റ: ബാണാസുര വനമേഖലയിൽ
മാവോയിസ്റ്റ് സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശി വേല്‍മുരുകന്‍ (33) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സര്‍ക്കാരിനെതിരെ ഗോത്ര വിഭാഗക്കാരെ പോരാടാൻ പ്രേരിപ്പിക്കുകയും ഇവർക്ക് ആയുധ പരിശീലനം നൽകുകയും സംഘത്തിലേക്കു കൂടുതല്‍പേരെ ചേര്‍ക്കുകയുമാണ് ഇയാളുടെ പ്രധാന ചുമതലകളെന്നു പൊലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
വയനാട്, കോഴിക്കോട് ജില്ലകളായിരുന്നു ഒളിത്താവളം. കരിക്കോട്ടക്കരി, കേളകം, താമരശ്ശേരി, തലപ്പുഴ, അഗളി, എടക്കര, പൂക്കോട്ടുംപാടം, വൈത്തിരി എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.
വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ കോമ്പിങ് നടത്തിവന്ന പോലീസ് സംഘത്തിനുനേരെ മാവോവാദികളായ ഒരു സംഘത്തിന്‍റെ ആക്രമണം ഉണ്ടായി. ആത്മരക്ഷാര്‍ഥം പോലീസ് തിരിച്ചു വെടിവെച്ചതില്‍ മാവോവാദിസംഘത്തിലെ ഒരാള്‍ മരിച്ചെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
Also Read
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകള്മാനന്തവാടി എസ്ഐ ബിജു ആന്‍റണിയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം കോമ്പിങ് നടത്തിവരവേ രാവിലെ 9.15ഓടെയാണു മീന്‍മുട്ടി ഭാഗത്ത് വനത്തിനുള്ളില്‍ ഒരുസംഘം ആള്‍ക്കാര്‍ വെടിവച്ചത്. ആയുധധാരികളായ അഞ്ചിലധികം പേരുള്ളതായിരുന്നു സംഘം. ഏറ്റുമുട്ടല്‍ അല്‍പസമയം നീണ്ടു. തുടര്‍ന്നു സംഘത്തിലെ ആളുകള്‍ ഓടിപ്പോയി. പൊലീസ് സംഘം സ്ഥലത്തെത്തി നോക്കിയപ്പോഴാണു യൂണിഫോം ധരിച്ച ഒരാള്‍ മരിച്ചു കിടക്കുന്നതു കണ്ടത്. ഇയാളുടെ കൈവശം 0.303 റൈഫിള്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറയന്നു.
അതേസമയം ബാണാസുര വനത്തിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഇടതു സർക്കാർ അധികാരമേറ്റ ശേഷം വയനാട്, മലപ്പുറം ജില്ലകളിലായി ഏതാണ്ട് പത്തിലധികം വ്യാജ ഏറ്റുമുട്ടലുകളുണ്ടായെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. സമഗ്ര അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.