ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ദേവനന്ദ എന്ന ആറുവയസുകാരി വീട്ടിൽ നിന്നും കാണാതായത്. തൊട്ടടുത്ത ദിവസം പുലർച്ചെ വീടിന് സമീപത്തെ ആറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റു മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും നാട്ടുകാർ അടക്കം തുടക്കം മുതൽ സംഭവത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. പിന്നാലെയാണ് ഇപ്പോൾ കുട്ടിയുടെ മുത്തച്ഛനും സംശയങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
advertisement
Also Read-കണ്ണീരോടെ വിട; അന്തിമോപചാരം അർപ്പിക്കാനെത്തിയത് ആയിരങ്ങൾ; നാടിന്റെ വിങ്ങലായി ദേവനന്ദ
ദേവനന്ദയുടെ വേര്‍പാടില്‍ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. ദേവനന്ദ ഇതിനു മുന്‍പ് ഒരിക്കല്‍ പോലും പുഴയുടെ തീരത്തേക്ക് പോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ ക്ഷേത്ര ഉല്‍സവത്തിന് പോയിട്ടില്ല. ക്ഷേത്രത്തിലേക്കു ചെറിയ പ്രായത്തില്‍ കൊണ്ടുപോയത് മറ്റൊരുവഴിയിലൂടെ ഓട്ടോറിക്ഷയിലായിരുന്നു. കുട്ടിക്ക് ഒരിക്കലും തനിച്ച് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ കഴിയില്ല. പാലത്തില്‍ കയറിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ സാധ്യതയില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് കുടുംബാംഗങ്ങളുടെ നിഗമനം. വീടിനു പുറത്തേക്കുപോലും ദേവനന്ദ തനിച്ചു പോയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നു.
Also Read-ദേവനന്ദയുടെ വീട് സന്ദർശിച്ച് മേഴ്സിക്കുട്ടിയമ്മ; വേദനാജനകമെന്ന് മന്ത്രി